ഐ.പി.എല്‍ 2025ല്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ അവസാന മത്സരം കളിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് എതിരാളികള്‍. ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയമാണ് വേദി. പരാജയപ്പെടുന്ന ടീം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാകുമെന്നതിനാല്‍ വിജയം മാത്രം ലക്ഷ്യമിട്ടാകും ഇരുവരും കളത്തിലിറങ്ങുക.
ഒരു ചരിത്ര നേട്ടമാണ് സഞ്ജുവിനും സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ്. ധോണിക്കും മുമ്പിലുള്ളത്. ടി-20 ഫോര്‍മാറ്റില്‍ 350 സിക്‌സറുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നേട്ടമാണ് ഇരുവര്‍ക്കും മുമ്പിലുള്ളത്.
ഒരു സിക്‌സര്‍ സ്വന്തമാക്കിയാല്‍ എം.എസ്. ധോണിക്കും രണ്ട് സിക്‌സറടിച്ചാല്‍ സഞ്ജു സാംസണും ഈ റെക്കോഡ് നേട്ടം സ്വന്തമാക്കാം.
ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം സിക്സര്‍ നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍
(താരം – ഇന്നിങ്സ് – സിക്സര്‍ എന്നീ ക്രമത്തില്‍)
എം.എസ്. ധോണി – 354 – 349
സഞ്ജു സാംസണ്‍ – 290 – 348
കെ.എല്‍. രാഹുല്‍ – 224 – 331
ചരിത്രത്തില്‍ 33 താരങ്ങള്‍ മാത്രമാണ് 350 ടി-20 സിക്‌സറെന്ന നേട്ടത്തിലെത്തിയിട്ടുള്ളത്. ഇതില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണുള്ളത്. ഈ എലീറ്റ് ലിസ്റ്റിലേക്കാണ് ധോണിയും സഞ്ജുവും ഒരുപോലെ കണ്ണുവെക്കുന്നത്.