ഐ.പി.എല്‍ 2025ല്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ അവസാന മത്സരം കളിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്സാണ് എതിരാളികള്‍. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് വേദി.
മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.
ഈ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ്. ധോണിയെയും രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെയും ഒരു ചരിത്ര നേട്ടം കാത്തിരിക്കുന്നുണ്ടായിരുന്നു. ഈ നേട്ടത്തിലേക്ക് ധോണി ആദ്യം ഓടിയെത്തിയിരിക്കുകയാണ്.
ടി-20 ഫോര്‍മാറ്റില്‍ 350 സിക്‌സറുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന ചരിത്ര റെക്കോഡാണ് ധോണി സ്വന്തമാക്കിയത്. ഈമത്സരത്തിന് മുമ്പ് 349 സിക്‌സറുകളാണ് ധോണിയുടെ പേരിലുണ്ടായിരുന്നത്. സഞ്ജു സാംസണാകട്ടെ 348 സിക്‌സറുകളാണ് ഇതുവരെ ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ സ്വന്തമാക്കിയത്.
ഇതോടെ ഈ നേട്ടം സ്വന്തമാക്കുന്ന 34ാം താരമെന്ന നേട്ടവും നാലാമത് ഇന്ത്യന്‍ താരമെന്ന നേട്ടവും ധോണിയുടെ പേരില്‍ കുറിക്കപ്പെട്ടു.
ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം സിക്സര്‍ നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍
(താരം – ഇന്നിങ്സ് – സിക്സര്‍ എന്നീ ക്രമത്തില്‍)
എം.എസ്. ധോണി – 355* – 350*
സഞ്ജു സാംസണ്‍ – 290 – 348
കെ.എല്‍. രാഹുല്‍ – 224 – 331
ടി-20യില്‍ ഏറ്റവുമധികം സിക്സര്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍
(താരം – ഇന്നിങ്സ് – സിക്സര്‍ എന്നീ ക്രമത്തില്‍)
രോഹിത് ശര്‍മ – 446 – 542
വിരാട് കോഹ്‌ലി – 393 – 434
സൂര്യകുമാര്‍ യാദവ് – 297 – 368
എം.എസ്. ധോണി – 355 – 350*
സഞ്ജു സാംസണ്‍ – 290 – 348
കെ.എല്‍. രാഹുല്‍ – 224 – 331
സുരേഷ് റെയ്‌ന – – 319 – 325
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്‌സിന് 15 റണ്‍സിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. രണ്ടാം ഓവറിലെ നാലാം പന്തില്‍ ഡെവോണ്‍ കോണ്‍വേയെ സൂപ്പര്‍ കിങ്‌സിന് നഷ്ടമായിരുന്നു. എട്ട് പന്തില്‍ പത്ത് റണ്‍സ് നേടിയാണ് കോണ്‍വേ പുറത്തായത്.
അതേ ഓവറിലെ ആറാം പന്തില്‍ ഉര്‍വില്‍ പട്ടേലിന്റെ വിക്കറ്റും ധോണിപ്പടയ്ക്ക് നഷ്ടമായി. സില്‍വര്‍ ഡക്കായാണ് യുവതാരം മടങ്ങിയത്.
മൂന്നാം വിക്കറ്റില്‍ ആര്‍. അശ്വിനെ കൂട്ടുപിടിച്ച് ആയുഷ് മാഹ്‌ത്രെ സ്‌കോര്‍ ഉയര്‍ത്തി. അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഇരുവരും സൂപ്പര്‍ കിങ്‌സിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.