ഐ.പി.എല്‍ 2025ലെ സതേണ്‍ ഡെര്‍ബിയില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ 213 റണ്‍സിന്റെ ടോട്ടലുമായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആര്‍.സി.ബി മികച്ച സ്‌കോറിലെത്തിയത്.
വിരാട് കോഹ്‌ലി, ജേകബ് ബേഥല്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ഹോം ടീം മികച്ച സ്‌കോറിലെത്തിയത്. വിരാട് 33 പന്തില്‍ 62 റണ്‍സും ബേഥല്‍ 33 പന്തില്‍ 55 റണ്‍സും സ്വന്തമാക്കി.
വെറും 14 പന്ത് നേരിട്ട് പുറത്താകാതെ 53 റണ്‍സ് നേടിയ റൊമാരിയോ ഷെപ്പേര്‍ഡിന്റെ വെടിക്കെട്ടാണ് ആര്‍.സി.ബിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ആറ് സിക്സറും നാല് ഫോറും അടക്കം 378.57 സ്ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
19ാം ഓവറില്‍ ഖലീല്‍ അഹമ്മദും 20ാം ഓവറില്‍ മതീശ പതിരാനയും ഷെപ്പേര്‍ഡിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. 19ാം ഓവറില്‍ 33 റണ്‍സ് നേടിയ താരം അവസാന ഓവറില്‍ 21 റണ്‍സും അടിച്ചെടുത്തു.
റൊമാരിയോ ഷെപ്പേര്‍ഡിന്റെ വെടിക്കെട്ടിന് പിന്നാലെ ഒരു മോശം റെക്കോഡ് ഖലീല്‍ അഹമ്മദിന്റെ പേരില്‍ കുറിക്കപ്പെട്ടിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളറുടെ മോശം ബൗളിങ് പ്രകടനമെന്ന അനാവശ്യ നേട്ടമാണ് ഖലീല്‍ അഹമ്മദ് സ്വന്തമാക്കിയത്.
മൂന്ന് ഓവറില്‍ 65 റണ്‍സാണ് താരം വിട്ടുകൊടുത്തത്. വിക്കറ്റൊന്നും നേടിയതുമില്ല. 21.67 എന്ന മോശം എക്കോണമിയും ഖലീലിന്റെ പേരിന് നേരെ കുറിക്കപ്പെട്ടു. താരത്തിന്റെ സ്‌പെല്ലില്‍ ഒരു ഓവര്‍ ബാക്കി നില്‍ക്കവെയാണ് ഈ അനാവശ്യ റെക്കോഡ് നേടിയതെന്നതും ശ്രദ്ധേയമാണ്.
(ബൗളിങ് പ്രകടനം – താരം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
0/65 – ഖലീല്‍ അഹമ്മദ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 2025*
0/62 – ലുങ്കി എന്‍ഗിഡി – മുംബൈ ഇന്ത്യന്‍സ് – 2021
2/61 – ഷര്‍ദുല്‍ താക്കൂര്‍ – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 2024
0/58 – മോഹിത് ശര്‍മ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 2015
1/58 – സാം കറന്‍ – മുംബൈ ഇന്ത്യന്‍സ് – 2021
അതേസമയം, ആര്‍.സി.ബി ഉയര്‍ത്തിയ 214 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൂപ്പര്‍ കിങ്‌സ് യുവതാരം ആയുഷ് മാഹ്‌ത്രെയുടെ കരുത്തില്‍ അടിവെച്ച് മുന്നേറുകയാണ്.
നിലവില്‍ 11 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 121 എന്ന നിലയിലാണ് സൂപ്പര്‍ കിങ്‌സ്. 32 പന്തില്‍ 69 റണ്‍സുമായി ആയുഷ് മാഹ്‌ത്രെ തകര്‍ത്തടിക്കുമ്പോള്‍ 18 പന്തില്‍ 33 റണ്‍സുമായി രവീന്ദ്ര ജഡേജ താരത്തിനാവശ്യമായ പിന്തുണ നല്‍കുകയാണ്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍
ആയുഷ് മാഹ്‌ത്രെ, ഷെയ്ഖ് റഷീദ്, സാം കറന്‍, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, ദീപക് ഹൂഡ, എം.എസ്. ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അന്‍ഷുല്‍ കാംബോജ്, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍
വിരാട് കോഹ്‌ലി, ജേകബ് ബേഥല്‍, ദേവ്ദത്ത് പടിക്കല്‍, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, റൊമാരിയോ ഷെപ്പേര്‍ഡ്, ഭുവനേശ്വര്‍ കുമാര്‍, ലുങ്കി എന്‍ഗിഡി, യാഷ് ദയാല്‍.
Content Highlight: IPL 2025: CSK vs RCB: Khaleel Ahammed set the unwanted record of the worst bowling performance of a Chennai Super Kings bowler