ഐ.പി.എല്‍ സൂപ്പര്‍ സണ്‍ഡേ ഡബിള്‍ ഹെഡ്ഡറിലെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടുകയാണ്. മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയമാണ് വേദി.
സീസണില്‍ ഇരുവരും ഇത് രണ്ടാം തവണയാണ് ഏറ്റുമുട്ടുന്നത്. നേരത്തെ സൂപ്പര്‍ കിങ്‌സിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന് സൂപ്പര്‍ കിങ്‌സ് വിജയിച്ചിരുന്നു. നൂര്‍ അഹമ്മദിന്റെ കരുത്തിലാണ് സി.എസ്.കെ വിജയിച്ചുകയറിയത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ചരിത്രത്തിലേക്കാണ് ഈ അരങ്ങേറ്റത്തിലൂടെ മാഹ്‌ത്രെ കാലെടുത്ത് വെക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളത്തിലിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്.
അതേസമയം, മത്സരം പത്ത് ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 70 റണ്‍സ് എന്ന നിലയിലാണ് സൂപ്പര്‍ കിങ്‌സ്. എട്ട് പന്തില്‍ ഏഴ് റണ്‍സുമായി രവീന്ദ്ര ജഡേജയും ഏഴ് പന്തില്‍ രണ്ട് റണ്‍സുമായി ശിവം ദുബെയുമാണ് ക്രീസില്‍.
ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍
ഷെയ്ഖ് റഷീദ്, രചിന്‍ രവീന്ദ്ര, ആയുഷ് മാഹ്‌ത്രെ, രവീന്ദ്ര ജഡേജ, ശിവം ദുബെ, വിജയ് ശങ്കര്‍, ജെയ്മി ഓവര്‍ട്ടണ്‍, എം.എസ്. ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.