വിജയത്തോടെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സീസണ്‍ അവസാനിപ്പിച്ചത്. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ടേബിള്‍ ടോപ്പേഴ്‌സായ ഗുജറാത്ത് ടൈറ്റന്‍സിനെ 83 റണ്‍സിന് തകര്‍ത്താണ് സൂപ്പര്‍ കിങ്‌സ് ഐ.പി.എല്‍ 2025നോട് വിടപറയുന്നത്.
വിജയിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് സൂപ്പര്‍ കിങ്‌സ് ഫിനിഷ് ചെയ്തത്. അടുത്ത സീസണില്‍ ടീം പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
𝘽𝙧𝙖𝙫𝙚 𝘽𝙧𝙚𝙫𝙞𝙨 👏
For his swashbuckling knock, Dewald Brevis received the Player of the Match award in Match 6⃣7⃣ 🏆
അടുത്ത സീസണില്‍ സൂപ്പര്‍ കിങ്‌സ് ലെജന്‍ഡ് സുരേഷ് റെയ്‌ന ടീമിനൊപ്പമുണ്ടായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ടീമിന്റെ കോച്ചിങ് സ്റ്റാഫുകളില്‍ ഒരാളായിട്ടായിരിക്കും ആരാധകരുടെ ചിന്നത്തല ടീമിനൊപ്പം ചേരുക എന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.
ഇതേക്കുറിച്ച് സുരേഷ് റെയ്‌നയും പറയാതെ പറഞ്ഞിരുന്നു. ആകാശ് ചോപ്ര, സഞ്ജയ് ബംഗര്‍ എന്നിവര്‍ക്കൊപ്പമുള്ള സംഭാഷണത്തിനിടെയാണ് റെയ്‌ന താന്‍ ചെപ്പോക്കിലെത്തുന്നതിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. പുതിയ പരിശീലകന്റെ പേരില്‍ ‘എസ്’ (S) എന്ന അക്ഷരത്തില്‍ തുടങ്ങുമെന്നാണ് റെയ്‌ന പറഞ്ഞത്.
ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് ടീമിന്റെ അസിസ്റ്റന്റ് കോച്ചായ ശ്രീധരന്‍ ശ്രീരാം. ഇതിനെ കുറിച്ച് നിലവില്‍ വ്യക്തതയില്ല എന്നാണ് ശ്രീരാം പറഞ്ഞത്.
‘ഇപ്പോള്‍ ഇക്കാര്യത്തില്‍ എനിക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ സാധിക്കില്ല. അദ്ദേഹം അങ്ങനെ പറഞ്ഞോ എന്നുള്ളത് അദ്ദേഹവുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്,’ എന്നാണ് ഒരു ചിരിയോടെ സൂപ്പര്‍ കിങ്‌സിന്റെ അവസാന മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ ശ്രീരാം പറഞ്ഞത്.
കോപ്പിറൈറ്റ് ഇഷ്യുവിന് പിന്നാലെ ഈ വീഡിയോകളെല്ലാം നീക്കം ചെയ്തതായാണ് ക്രിക്ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ 2018 മുതല്‍ ടീമിന്റെ ബാറ്റിങ് പരിശീലകനായ മൈക്ക് ഹസിക്ക് പകരം റെയ്‌ന പുതിയ കോച്ചായി എത്തിയേക്കുമെന്ന അഭ്യൂഹങ്ങളും ഉടലെടുത്തിട്ടുണ്ട്.
സൂപ്പര്‍ കിങ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും മോശം സീസണാണ് കഴിഞ്ഞുപോയത്. ചരിത്രത്തിലാദ്യമായി ടീം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് വരുന്നത്. ഇതുവരെ കളിച്ച് 15 സീസണിലും അവസാന സ്ഥാനത്തെത്താതെ രക്ഷപ്പെട്ട ഏക ഒ.ജി ടീമും സൂപ്പര്‍ കിങ്‌സാണ്.
The road ends here for us this season. But your yellove is forever. 🥹💛
Thank you Superfans for walking this journey with us through every cheer, every roar, every heartbreak.
We’ll come back stronger next year. Until then, #WhistlePodu 💛🦁#AllYouNeedIsYellovepic.twitter.com/zurZDOVwy1