ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ സണ്‍ റൈസേഴ്സ് ഹൈദരാബാദ് വിജയം സ്വന്തമാക്കിയിരുന്നു. ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 42 റണ്‍സിന്റെ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഉയസൂര്യന്മാര്‍ തകര്‍പ്പന്‍ ജയം നേടിയത്.
ടൂര്‍ണമെന്റില്‍ 200 റണ്‍സ് പിറന്ന മറ്റൊരു മത്സരത്തിനാണ് കഴിഞ്ഞ ദിവസം ഗാലറി സാക്ഷിയായത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് നേടിയിരുന്നു.
Innings break!
Ishan Kishan’s magnificent leading act of 9⃣4⃣* to go along with useful cameos power #SRH to 231/6 🔥
Will #RCB chase down the BIG 🎯 ?
Updates ▶ https://t.co/sJ6dOP9ung#TATAIPL | #RCBvSRH | @SunRisers pic.twitter.com/F5obBrbQRA
— IndianPremierLeague (@IPL) May 23, 2025
ഇതോടെ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ 200+ സ്‌കോര്‍ പിറന്ന സീസണായി ഐ.പി.എല്‍ 2025 മാറി. കഴിഞ്ഞ മത്സരത്തിലും 200 റണ്‍സിന് മുകളില്‍ വന്നതോടെ ഈ സീസണില്‍ ഇത് 42ാം സംഭവമായി മാറി. കഴിഞ്ഞ സീസണില്‍ 41 തവണയാണ് ടീമുകള്‍ 200+ സ്‌കോര്‍ നേടിയത്.


