ആര്‍.സി.ബി കിരീടം നേടിയതിന്റെ കാരണം വെളിപ്പെടുത്തി മുഖ്യ പരിശീലകന്‍ ആന്‍ഡി ഫ്‌ളവര്‍
IPL
ആര്‍.സി.ബി കിരീടം നേടിയതിന്റെ കാരണം വെളിപ്പെടുത്തി മുഖ്യ പരിശീലകന്‍ ആന്‍ഡി ഫ്‌ളവര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 5th June 2025, 4:34 pm

18 വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ കന്നി ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ നടന്ന ഐ.പി.എല്‍ 2025ന്റെ കലാശക്കൊട്ടില്‍ പഞ്ചാബിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയാണ് പ്ലേ ബോള്‍ഡ് ആര്‍മി കിരീടത്തില്‍ മുത്തമിട്ടത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരുവിന് ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും വിരാട് കോഹ്‌ലിയുടെ കരുത്തില്‍ 190 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. 35 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികള്‍ അടക്കം 43 റണ്‍സാണ് വിരാട് കോഹ്‌ലി നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് നേടാന്‍ സാധിച്ചത്.

ബെംഗളൂരുവിനെ ആദ്യമായി കിരീടത്തിലേക്ക് നയിച്ച പരിശീലകനാണ് ആന്‍ഡി ഫ്‌ളവര്‍. ആര്‍.സി.ബിയുടെ ആദ്യ കിരീടം നേട്ടത്തിന് പുറകില്‍ സുപ്രധാനമായ പങ്കുവഹിച്ചത് മെഗാ ലേലമാണെന്ന് വെളിപ്പെടുത്തുകയാണ് ടീമിന്റെ ഹെഡ് കോച്ച് ആന്‍ഡി ഫ്‌ളവര്‍.

വലിയ ബാറ്റര്‍ക്ക് വേണ്ടി ഇന്‍വെസ്റ്റ് ചെയ്യുന്ന പരമ്പരാഗത രീതി ഒഴിവാക്കി മൂല്യം കൂടുതലുള്ളതും എന്നാല്‍ ന്യായമായ വിലയുള്ളതുമായ ബാറ്റര്‍മാരെ ലോലത്തിന്റെ ദിനം തങ്ങള്‍ തെരഞ്ഞെടുത്തെന്ന് ഫ്‌ളവര്‍ പറഞ്ഞു. മാത്രമല്ല ലേലത്തിന്റെ രണ്ടാം ദിനം ശക്തമായ ബൗളിങ് യൂണിറ്റും സ്വന്തമാക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ന്നു.

‘ലേലം കിരീടത്തിലേക്കുള്ള സുപ്രധാനമായ ആദ്യപടിയായിരുന്നു. അത് ശരിയായി ചെയ്യേണ്ടത് നിര്‍ണായകമാണ്. തുടക്കം മുതലെ, ഉയര്‍ന്ന പ്രൊഫൈലുള്ള മികച്ച ബാറ്റര്‍മാരെ അമിതമായി പണം കൊടുത്ത് വാങ്ങുന്നതിന് പകരം, മൂല്യം കൂടുതലും എന്നാല്‍ ന്യായമായ വിലയിലുള്ളവരെ നേടുക എന്നതായിരുന്നു മോ ബോബാറ്റിന്റെ (ആര്‍.സി.ബി. ഹൗണ്ടേഷന്‍) പ്രധാന തത്വം. എന്നിരുന്നാലും, ശക്തമായ ഒരു ബൗളിങ് ആക്രമണം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത ഞങ്ങള്‍ എപ്പോഴും മനസിലാക്കി, ആ ലക്ഷ്യത്തില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു,’ ഫ്‌ളവര്‍ പറഞ്ഞു.

‘ലേലത്തിന്റെ ആദ്യ ദിവസം, ഞങ്ങള്‍ വലിയ താരങ്ങള്‍ക്ക് വേണ്ടി ഇന്‍വെസ്റ്റ് നടത്തുന്നതിനുപകരം വളരെ ജാഗ്രതയോടെ ചെലവഴിക്കുകയായിരുന്നു, അതിനാല്‍ ചില വിമര്‍ശനങ്ങള്‍ ഞങ്ങള്‍ നേരിട്ടു. എന്നാല്‍ ആ സമീപനം രണ്ടാം ദിവസം മികച്ച മൂല്യമുള്ള കളിക്കാരെ നേടാനുള്ള വഴക്കം ഞങ്ങള്‍ക്ക് നല്‍കി.

ഭുവനേശ്വര്‍ കുമാര്‍, ക്രുണാല്‍ പാണ്ഡ്യ, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ് തുടങ്ങിയ കളിക്കാരെ കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അവരെല്ലാം പ്രധാന കൂട്ടിച്ചേര്‍ക്കലുകളായി. കൂടാതെ, ഞങ്ങളുടെ യുവ ലെഗ് സ്പിന്നര്‍ സുയാഷ് ശര്‍മയും ഈ സീസണില്‍ ഞങ്ങള്‍ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: IPL 2025: Andy Flower Talking About Victory Of RCB