ഐ.പി.എല്ലില്‍ ഇന്ന് (വെള്ളി) നടക്കാനിരുന്ന ലഖ്‌നൗ- ബെംഗളൂരു പോരാട്ടം മാറ്റിവെക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷ സാഹചര്യത്തിലാണ് തീരുമാനം. നാളെ (ശനി) ഐ.പി.എല്‍ നടത്തിപ്പിനെക്കുറിച്ച് വ്യക്തമാക്കുമെന്നും ബി.സി.സി.ഐ പറഞ്ഞിരുന്നു.
മാത്രമല്ല സീസണിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനത്തോട് അടുക്കുമ്പോള്‍ മത്സരങ്ങളുടെ നടത്തിപ്പും ആശങ്കയിലാണ്. നിലവില്‍ ഐ.പി.എല്‍ പോയിന്റ് ടേബിളില്‍ 11 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും ആറ് തോല്‍വിയും ഉള്‍പ്പെടെ 10 പോയിന്റുമായി ഏഴാം സ്ഥാനത്താണ്. ബെംഗളൂരു 11 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 16 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്.
ഇപ്പോള്‍ ലഖ്‌നൗവിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. പതിനെട്ടാം സീസണില്‍ ഇന്ത്യന്‍ ബൗളിങ് ആക്രമണവുമായി മുന്നോട്ടുപോകുക എന്ന ലഖ്‌നൗവിന്റെ തന്ത്രം ഫലപ്രദമായില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പറയുന്നത്. ടീമിലെ എല്ലാ പേസര്‍മാരും മുന്നേറാന്‍ പാടുപെടുന്നെന്നും ഇന്ത്യന്‍ ബൗളിങ് ആക്രമണം വര്‍ക്കായില്ലെന്നും മുന്‍ താരം പറഞ്ഞു.
‘ബൗളിങ് ഡിപ്പാര്‍ട്ട്മെന്റില്‍ മെയ്ഡ് ഇന്‍ ഇന്ത്യ അവര്‍ക്ക് ഫലപ്രദമായിരുന്നില്ല. ലീഗ് ഘട്ടത്തിന്റെ അവസാനത്തോട് അടുക്കുമ്പോള്‍ കാര്യങ്ങള്‍ മാറ്റാന്‍ അവര്‍ക്ക് സമയമില്ല. നിക്കോളാസ് പൂരന്‍ എല്ലാ ഭാരവും ഏറ്റെടുത്തു, തുടര്‍ന്ന് മിച്ചല്‍ മാര്‍ഷും എയ്ഡന്‍ മാര്‍ക്രമും അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. ഞാന്‍ ബൗളര്‍മാരെ നോക്കുക പോലും ചെയ്യുന്നില്ല.
അവര്‍ ഒരു ഗ്രൂപ്പായി പന്തെറിഞ്ഞിട്ടില്ല. ആവേശും ഷര്‍ദുല്‍ താക്കൂറും രണ്ട് മത്സരങ്ങളില്‍ അവരുടെ വ്യക്തിഗത മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. മായങ്ക് യാദവ് ഹൈദരാബാദിനെതിരെ നാല് വിക്കറ്റ് വീഴ്ത്തിയാല്‍ അവര്‍ക്ക് ഒരു അവസരമുണ്ട്, പക്ഷേ ഞാന്‍ വീണ്ടും വ്യക്തിഗത പ്രകടനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്,’ ആകാശ് ചോപ്ര സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
Content Highlight: IPL 2025: Akash Chopra Criticize Lucknow Super Giants