ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടതിന് പിന്നാലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഐ.പി.എല്‍ യാത്ര ഏറെക്കുറെ പൂര്‍ണമായും അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ടായ ഗുജറാത്ത് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 38 റണ്‍സിന്റെ പരാജയമാണ് സണ്‍റൈസേഴ്‌സിന് നേരിടേണ്ടി വന്നത്.
ടൈറ്റന്‍സ് ഉയര്‍ത്തിയ 225 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓറഞ്ച് ആര്‍മിക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ട്രാവിസ് ഹെഡ് അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ അഭിഷേക് ശര്‍മയുടെ ചെറുത്തുനില്‍പ്പാണ് ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 41 പന്ത് നേരിട്ട് നാല് ഫോറും ആറ് സിക്‌സറും അടക്കം 180.49 സ്‌ട്രൈക്ക് റേറ്റില്‍ 74 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ഐ.പി.എല്ലില്‍ 200+ റണ്‍സ് പിന്തുടരവെ ഏറ്റവുമധികം സിക്‌സര്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍
(താരം – സിക്‌സര്‍ എന്നീ ക്രമത്തില്‍)
സഞ്ജു സാംസണ്‍ – 36
അഭിഷേക് ശര്‍മ – 31*
നിതീഷ് റാണ – 28
ഹര്‍ദിക് പാണ്ഡ്യ – 27
ഇഷാന്‍ കിഷന്‍ – 27
എം.എസ്. ധോണി – 26
സീസണില്‍ റണ്‍ വേട്ടക്കാരില്‍ 15ാം സ്ഥാനത്താണ് അഭിഷേക് ശര്‍മ ഇടം നേടിയിരിക്കുന്നത്. സണ്‍റൈസേഴ്‌സ് താരങ്ങളില്‍ ഒന്നാമതും. പത്ത് മത്സരത്തില്‍ നിന്നും 31.40 ശരാശരിയിലും 180.45 സ്‌ട്രൈക്ക് റേറ്റിലും 314 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും താരം തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.
അതേസമയം, ടൈറ്റന്‍സിനോടേറ്റ പരാജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത് തുടരുകയാണ് സണ്‍റൈസേഴ്‌സ്. പത്ത് മത്സരത്തില്‍ നിന്നും മൂന്ന് ജയത്തോടെ ആറ് പോയിന്റാണ് ടീമിനുള്ളത്.
മെയ് അഞ്ചിനാണ് ഓറഞ്ച് ആര്‍മിയുടെ അടുത്ത മത്സരം. സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍.
Content Highlight: IPL 2025: Abhishek Sharma joins the elite list of most IPL sixes while chasing 200+ runs