ഐ.പി.എല്ലില്‍ മൂന്നാം വിജയവും സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ അവരുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്. സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 153 റണ്‍സിന്റെ വിജയലക്ഷ്യം 20 പന്ത് ബാക്കി നില്‍ക്കവെ ടൈറ്റന്‍സ് മറികടക്കുകയായിരുന്നു.
മത്സരത്തില്‍ സണ്‍റൈസേഴ്‌സിന്റെ അപകടകാരിയായ ഓള്‍ റൗണ്ടര്‍ അഭിഷേക് ശര്‍മ ബാറ്റിങ്ങിലും ബൗളിങ്ങിലും പരാജയപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഉദയസൂര്യന്‍മാര്‍ക്ക് വേണ്ടി 16 പന്തില്‍ നിന്ന് നാല് ഫോര്‍ അടക്കം 18 റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്.
മുഹമ്മദ് സിറാജിന്റെ പന്തില്‍ രാഹുല്‍ തെവാട്ടിയയുടെ കയ്യിലെത്തുകയായിരുന്നു അഭിഷേക്. ബൗളിങ്ങില്‍ പരീക്ഷണത്തിന് മുതിര്‍ന്ന ഹൈദരാബാദ് ക്യാപ്റ്റന്‍ ഇടം കയ്യന്‍ സ്പിന്നര്‍ അഭിഷേകിനെ കൊണ്ടുവന്നെങ്കിലും ഒരു ഓവറില്‍ 18 റണ്‍സ് വഴങ്ങി 18 എക്കോണമിയുമായാണ് താരം മടങ്ങിയത്.
ഇതോടെ ഐ.പി.എല്‍ ചരിത്രത്തിലെ ഒരു മോശം റെക്കോഡും താരത്തിന്റെ തലയില്‍ വീണിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ ഇടം കയ്യന്‍ സ്പിന്നര്‍ നേടുന്ന രണ്ടാമത്തെ ഏറ്റവും മോശം എക്കോണമിയാണ് അഭിഷേകിന് സ്വീകരിക്കേണ്ടി വന്നത്.
ഐ.പി.എല്ലില്‍ ഏറ്റവും കുറവ് എക്കോണമിയുള്ള ഇടം കയ്യന്‍ സ്പിന്നര്‍, എക്കോണമി
സീസണില്‍ ഇതുവരെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 51 റണ്‍സാണ് താരം നേടിയത്. മാത്രമല്ല ബൗളിങ്ങില്‍ അഞ്ച് മത്സരത്തില്‍ നിന്ന് 82 റണ്‍സ് വിട്ടുകൊടുത്ത് വിക്കറ്റൊന്നും നേടാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ഐ.പി.എല്‍ കരിയറില്‍ ഇതുവരെ 68 മത്സരങ്ങളാണ് അഭിഷേക് കളിച്ചത്.
Content Highlight: IPL 2025: Abhishek Sharma In Unwanted Record Achievement