കൊല്‍ക്കത്തയുടെ രണ്ട് കളിക്കാര്‍ക്ക് കൊവിഡ്; ഐ.പി.എല്‍ മത്സരം മാറ്റിവെച്ചു
Sports
കൊല്‍ക്കത്തയുടെ രണ്ട് കളിക്കാര്‍ക്ക് കൊവിഡ്; ഐ.പി.എല്‍ മത്സരം മാറ്റിവെച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 3rd May 2021, 3:37 pm

അഹമ്മദാബാദ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ രണ്ട് കളിക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച കൊല്‍ക്കത്തയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവെച്ചു.

ഇതാദ്യമായാണ് ഐ.പി.എല്‍ നടക്കുന്നതിനിടെ കളിക്കാര്‍ കൊവിഡ് ബാധിതരാവുന്നത്. നൈറ്റ് റൈഡേഴ്‌സിന്റെ വരുണ്‍ ചക്രവര്‍ത്തിയും മലയാളി താരം സന്ദീപ് വാര്യരുമാണ് കൊവിഡ് പോസിറ്റീവ് ആയത്. ടീമിലെ മറ്റ് താരങ്ങളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.

ഇരുവരും നിലവില്‍ ഐസൊലേഷനിലാണ്. ടീം ഡോക്ടര്‍മാര്‍ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണെന്നും ടീം അറിയിച്ചു.

അഹമ്മദാബാദില്‍ ഡെല്‍ഹിക്കെതിരേ ഏപ്രില്‍ 29നായിരുന്നു കൊല്‍ക്കത്തയുടെ അവസാന മത്സരം.
വരുണും സന്ദീപുമായി ബന്ധപ്പെട്ട ഡെല്‍ഹി താരങ്ങള്‍ ഇപ്പോള്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: IPL 2021 two kkr players test positive for covid 19 match re scheduled