അബുദാബി: കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന് വീണ്ടും പിഴ. 24 ലക്ഷം രൂപയാണ് സഞ്ജു പിഴ ഒടുക്കേണ്ടത്.
ടീമിലെ മറ്റ് അംഗങ്ങള്‍ക്കും കനത്ത തുക പിഴയിട്ടിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേംയിഗ് ഇലവനിലെ ബാക്കി 10 താരങ്ങളും ആറു ലക്ഷം രൂപ വീതം പിഴയൊടുക്കണം.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ സഞ്ജു പിഴ ഒടുക്കേണ്ടിവരുന്നത്. നേരത്തെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിലും സഞ്ജുവിന് പിഴ ചുമത്തിയിരുന്നു.
ഈ സീസണില്‍ ഒരിക്കല്‍ക്കൂടി സമാനമായ കുറ്റത്തിനു പിടിക്കപ്പെട്ടാല്‍ ഐ.പി.എല്‍ നിയമപ്രകാരം 30 ലക്ഷം രൂപ പിഴയും അതിനടുത്ത ലീഗ് മത്സരത്തില്‍നിന്ന് വിലക്കുമാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്.