ചുവപ്പില്‍ സ്വര്‍ണ്ണവരകള്‍; പുത്തന്‍ ജഴ്‌സി പുറത്തിറക്കി പഞ്ചാബ് കിംഗ്‌സ്
ipl 2021
ചുവപ്പില്‍ സ്വര്‍ണ്ണവരകള്‍; പുത്തന്‍ ജഴ്‌സി പുറത്തിറക്കി പഞ്ചാബ് കിംഗ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 30th March 2021, 2:47 pm

മൊഹാലി: ഐ.പി.എല്‍ 2021 സീസണിന് മുന്നോടിയായി പുതിയ ജഴ്‌സി പുറത്തിറക്കി പഞ്ചാബ് കിംഗ്‌സ്. പഴയ ചുവപ്പ് ജഴ്‌സിയില്‍ ഗോള്‍ഡന്‍ സ്ട്രിപ്പുകളുമായാണ് പുതിയ ജഴ്‌സി.

ചുവപ്പ് ജഴ്‌സിയില്‍ സില്‍വര്‍ കൂടി ചേര്‍ന്നുള്ളതായിരുന്നു പഴയ ഡിസൈന്‍. ഗോള്‍ഡന്‍ നിറത്തിലുള്ള ഹെല്‍മറ്റുകളായിരിക്കും താരങ്ങള്‍ ധരിക്കുക.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ നേരത്തെ തന്നെ ഹെല്‍മറ്റുകള്‍ക്ക് ഗോള്‍ഡന്‍ നിറം നല്‍കിയിരുന്നു.

ഈ സീസണിന് മുന്നോടിയായി ഫ്രാഞ്ചൈസി പേരും മാറ്റിയിരുന്നു. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് എന്നത് പഞ്ചാബ് കിംഗ്‌സ് എന്നാക്കി മാറ്റുകയായിരുന്നു.


കെ.എല്‍ രാഹുല്‍, ക്രിസ് ഗെയ്ല്‍, അശ്വിന്‍, അഗര്‍വാള്‍ തുടങ്ങിയ താരങ്ങളെ ടീം നിലനിര്‍ത്തിയപ്പോള്‍ റിച്ചാര്‍ഡ്‌സണ്‍, ഡേവിഡ് മലാന്‍, ഹെന്റിക്വസ് എന്നീ താരങ്ങളെ ലേലത്തിലൂടെ സ്വന്തമാക്കി.

ബോളിവുഡ് താരം പ്രീതി സിന്റയുടെ ഉടമസ്ഥതയിലുള്ള ടീമാണ് പഞ്ചാബ്.

ആദ്യ സീസണില്‍ യുവരാജ് സിംഗിന്റെ നേതൃത്വത്തിലിറങ്ങിയ ടീമിന് ഇതുവരെ കിരീടം നേടാനായിട്ടില്ല. വെടിക്കെട്ട് താരങ്ങളെ എല്ലാ സീസണിലും സ്വന്തമാക്കാനായിരുന്നെങ്കിലും രണ്ട് സീസണുകളിലൊഴികെ ഗ്രൂപ്പ് സ്റ്റേജ് കടക്കാന്‍ പോലും പഞ്ചാബിനായിട്ടില്ല.

യുവരാജിന് പുറമെ, സെവാഗ്, ഷോണ്‍ മാര്‍ഷ്, ഗില്‍ക്രിസ്റ്റ്, മാക്സ്വെല്‍, എന്നിവര്‍ പഞ്ചാബിനായി വ്യത്യസ്ത സീസണുകളില്‍ കളിച്ചിട്ടുണ്ട്.

2014 ല്‍ റണ്ണേഴ്സ് അപ്പായതാണ് വലിയ നേട്ടം. നിലവില്‍ കെ.എല്‍ രാഹുലാണ് ടീം ക്യാപ്റ്റന്‍. അനില്‍ കുംബ്ലെയാണ് പരിശീലകന്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: IPL 2021: Punjab Kings unveil new jersey, to sport golden helmets in new season