വെല്‍കം ടു ദി ഷോ; പൂജാരയ്ക്ക് ചെന്നൈയുടെ ജഴ്‌സി സമ്മാനിച്ച് ധോണി
ipl 2021
വെല്‍കം ടു ദി ഷോ; പൂജാരയ്ക്ക് ചെന്നൈയുടെ ജഴ്‌സി സമ്മാനിച്ച് ധോണി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 7th April 2021, 9:02 pm

ചെന്നൈ: ഐ.പി.എല്‍ 2021 സീസണിലേക്ക് രണ്ട് ദിവസം മാത്രം ശേഷിക്കെ പുത്തന്‍ താരങ്ങളെ സ്വാഗതം ചെയ്ത് ചെന്നൈ സൂപ്പര്‍കിംഗ്‌സ്. ചേതേശ്വര്‍ പൂജാര, മൊയിന്‍ അലി, കൃഷ്ണപ്പ ഗൗതം തുടങ്ങിയവര്‍ക്ക് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി ടീം ജഴ്‌സി സമ്മാനിച്ചാണ് സ്വാഗതം ചെയ്തത്.

ഈ സീസണിലെ ഏറ്റവും അപ്രതീക്ഷിതമായ എന്‍ട്രിയായിരുന്നു പൂജാരയുടേത്. 2014 ന് ശേഷം ആദ്യമായി ഐ.പി.എല്ലിലേക്ക് മടങ്ങിയെത്തുകയാണ് ടീം ഇന്ത്യയുടെ രണ്ടാം വന്‍മതില്‍.


ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകള്‍ക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനമായിരുന്നു പൂജാരയുടേത്.

അതേസമയം ക്രിക്കറ്റിന്റെ കുട്ടി ഫോര്‍മാറ്റില്‍ പൂജാരയുടെ പ്രകടനം ആശാവഹമല്ല. എങ്കിലും പൂജാരയെ തെരഞ്ഞെടുത്ത ചെന്നൈ നടപടി ഏറെ കൈയടി നേടിയിരുന്നു.


കഴിഞ്ഞ തവണ പ്ലേ ഓഫ് കടക്കാതിരുന്ന ചെന്നൈ ഇത്തവണ കിരീടം മാത്രം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: IPL 2021: Cheteshwar Pujara receives CSK jersey from MS Dhoni as 3-time champions welcome new recruits