കൊവിഡ് 19; ഐ.പി.എല്‍ മത്സരങ്ങള്‍ നീട്ടിവെച്ചു
I.P.L 2020
കൊവിഡ് 19; ഐ.പി.എല്‍ മത്സരങ്ങള്‍ നീട്ടിവെച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 13th March 2020, 2:55 pm

മുംബൈ: കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ നീട്ടിവെച്ചു. മാര്‍ച്ച് 29 ന് ആരംഭിക്കേണ്ടിയിരുന്ന മത്സരങ്ങള്‍ ഏപ്രില്‍ 15 നാണ് ആരംഭിക്കുക.

ദല്‍ഹിയില്‍ ഇത്തവണ ഐ.പി.എല്‍ നടത്താനാകില്ലെന്ന് ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് കൊവിഡ്-19 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ മാറ്റിവെക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രവിദേശകാര്യ മന്ത്രാലയവും രംഗത്തെത്തിയിരുന്നു.

കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള വിസ നിയന്ത്രിച്ചതിനെ തുടര്‍ന്ന് ഇത്തവണത്തെ ഐ.പി.എല്‍ മത്സരത്തില്‍ ഏപ്രില്‍ 15 വരെ വിദേശ കളിക്കാര്‍ ഉണ്ടാകില്ലെന്ന് ബി.സി.സി.ഐ വൃത്തങ്ങള്‍ പി.ടി.ഐയോട് വ്യക്തമാക്കിയിരുന്നു.

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഈ സീസണിലെ ഐ.പി.എല്‍ മത്സരങ്ങളും അനിശ്ചിതത്വത്തിലാണ്. മാര്‍ച്ച് 29 ന് നടക്കേണ്ട മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉദ്ഘാടനമത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന മഹാരാഷ്ട്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു.

WATCH THIS VIDEO: