ഐ.പി.എല്‍; 11 ഇന്ത്യന്‍ താരങ്ങളെ നിലനിര്‍ത്തി രാജസ്ഥാന്‍; 10 താരങ്ങളെ ഒഴിവാക്കി മുംബൈ ഇന്ത്യന്‍സ്
ipl 2018
ഐ.പി.എല്‍; 11 ഇന്ത്യന്‍ താരങ്ങളെ നിലനിര്‍ത്തി രാജസ്ഥാന്‍; 10 താരങ്ങളെ ഒഴിവാക്കി മുംബൈ ഇന്ത്യന്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 15th November 2018, 10:54 pm

ജയ്പുര്‍: ഐ.പി.എല്‍ പുതിയ സീസണിന് മുന്നോടിയായി ടീം അഴിച്ചു പണിയുന്നു. 11 ഇന്ത്യന്‍ താരങ്ങളെ രാജസ്ഥാന്‍ നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷം 11.5 കോടിക്ക് ടീമിലെത്തിയ ജയദേവ് ഉനദ്ഘട്ടിനെ ഒഴിവാക്കിയപ്പോള്‍ മലയാളി താരം സഞ്ജു വി.സാംസണെ ഇത്തവണയും രാജസ്ഥാന്‍ നിലനിര്‍ത്തി.

അഫ്ഗാന്‍ സ്പിന്നര്‍ സഹീര്‍ ഖാന്‍, ശ്രീലങ്കയുടെ ദുഷ്മന്ത് ചമീര, ദക്ഷിണാഫ്രിക്കയുടെ ഡ്വെയ്ന്‍ പാറ്റേഴ്‌സണ്‍ എന്നിവരെയാണ് ടീമില്‍ നിന്ന് ഒഴിവാക്കിയത്. ഓസീസ് ബാറ്റ്സ്മാന്‍ ഡാര്‍സി ഷോര്‍ട്ട്, ബെന്‍ ലോഗ്ലിന്‍, ഹെന്റിച്ച് ക്ലാസന്‍ എന്നിവരേയും രാജസ്ഥാന്‍ ഒഴിവാക്കി.

Read Also : ഹാമില്‍ട്ടണെ തെറിവിളിക്കുന്നവര്‍ ലോക മാധ്യമങ്ങള്‍ പറയുന്നത് കേള്‍ക്കുക

അജിന്‍ക്യ രഹാനെ, സ്റ്റുവര്‍ട്ട് ബിന്നി കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് ഗോപാല്‍, കൃഷ്ണപ്പ ഗൗതം, മഹിപാല്‍ ലോംറോര്‍ എന്നീ ഇന്ത്യന്‍ താരങ്ങളേയും ജോസ് ബട്‌ലര്‍ ബെന്‍ സ്റ്റോക്ക്‌സ്, സ്റ്റീവ് സ്മിത്ത്, ജോഫ്ര ആര്‍ച്ചര്‍, ഇഷ് സോധി എന്നി വിദേശതാരങ്ങളെയും രാജസ്ഥാന്‍ നിലനിര്‍ത്തി.

അതേസമയം മലയാളി താരം എം.ഡി നിധീഷ് ഉള്‍പ്പടെ പത്ത് താരങ്ങളേയാണ് മുംബെ ഒഴിവാക്കിയത്. ബംഗ്ലാദേശിന്റെ സൂപ്പര്‍ പേസ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാനെയും ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സിനെയും ഉള്‍പ്പെടെയാണ് 10 താരങ്ങളെ മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയത്. മൂന്ന് വട്ടം ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് 18 അംഗ ടീമിനെ നിലനിര്‍ത്തുവാന്‍ തീരുമാനിക്കുകയായിരുന്നു.

പാറ്റ് കമ്മിന്‍സിനും മുസ്തഫിസുര്‍ റഹ്മാനും പുറമേ വിദേശ താരങ്ങളായ ഓള്‍റൗണ്ടര്‍ ജെപി ഡുമിനി, ശ്രീലങ്കയുടെ സ്പിന്‍ താരം അകില ധനന്‍ജയ എന്നിവരെയും മുംബൈ റിലീസ് ചെയ്തു. കഴിഞ്ഞ സീസണില്‍ ടീമിനൊപ്പം എത്തിയ പാറ്റ് കമ്മിന്‍സിനു സീസണിലെ ഒരു മത്സരം പോലും പരിക്ക് മൂലം കളിയക്കാനായിരുന്നില്ല.

സൗരഭ് തിവാരി, പ്രദീപ് സാംഗ്വാന്‍, മോഹ്‌സിന്‍ ഖാന്‍, ശരദ് ലുംബ, തജീന്ദര്‍ സിംഗ് ധില്ലണ്‍ എന്നിവരാണ് പുറത്തേക്ക് പോകുന്ന മറ്റു താരങ്ങള്‍.