വില്യംസണ് ഓറഞ്ച് ക്യാപ്, ആന്‍ഡ്രൂ ടൈയ്ക്ക് പര്‍പ്പിള്‍ ക്യാപ്; എമേര്‍ജിംഗ് പ്ലെയര്‍ റിഷഭ് പന്ത്
ipl 2018
വില്യംസണ് ഓറഞ്ച് ക്യാപ്, ആന്‍ഡ്രൂ ടൈയ്ക്ക് പര്‍പ്പിള്‍ ക്യാപ്; എമേര്‍ജിംഗ് പ്ലെയര്‍ റിഷഭ് പന്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 27th May 2018, 11:56 pm

മുംബൈ: ഐ.പി.എല്‍ പതിനൊന്നാം സീസണില്‍ കിരീടം ചൂടി ധോണിയും സംഘവും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐ.പി.എല്ലിലേക്ക് തിരിച്ചെത്തിയ ചെന്നൈ രാജകീയമായാണ് മടങ്ങുന്നത്. ഐ.പി.എല്‍ എല്ലാ സീസണിലും പ്ലേ ഓഫിലെത്തിയ ചെന്നൈയുടെ മൂന്നാംകീരീടമാണിത്. ഇതോടെ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയവരുടെ പട്ടികയില്‍ മുംബൈയുടെ റെക്കോഡിനൊപ്പമെത്തുകയും ചെയ്തു.

ആവേശകരമായ കലാശപ്പോരാട്ടത്തില്‍ 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ചെന്നൈ നേടിയത്. ഷെയിന്‍ വാട്സണ്‍ പുറത്താകാതെ നേടിയ 117 റണ്‍സിന്റെ ബലത്തിലാണ് ചെന്നൈ ഹൈദരാബാദ് നല്‍കിയ 179 റണ്‍സ് വിജയ ലക്ഷ്യം മറികടന്നത്.

 

51 പന്തില്‍ നിന്ന് 8 സിക്സും 7 ഫോറുമായാണ് വാട്സണ്‍ സെഞ്ച്വുറി തികച്ചത്. 179 റണ്‍സിന്റെ വിജയ ലക്ഷ്യവുമായിറങ്ങിയ ചെന്നൈയ്ക്ക് മികച്ച തുടക്കമാണ് വാട്സണും റൈനയും ചേര്‍ന്ന് നല്‍കിയ്ത്. ഹൈദരാബാദ് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചു കയറ്റിയാണ് ചെന്നൈ മുന്നേറിയത്.

 

ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദിന് രണ്ടാം ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമാവുകയായിരുന്നു. അഞ്ചു റണ്‍സെടുത്ത ഗോസ്വാമിയെയാണ് കിരണ്‍ ശര്‍മ്മ റണ്‍ഔട്ടിലൂടെ പുറത്താക്കിയത്. തുടര്‍ന്ന് 9-ാം ഓവറില്‍ 26 റണ്ണെടുത്ത ശിഖര്‍ ധവാനും പുറത്താവുകയായിരുന്നു. രവീന്ദ്ര ജഡേജ സ്റ്റംബ് തെറിപ്പിച്ചായിരുന്നു ധവാനെ പറഞ്ഞയച്ചത്. നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ 36 പന്തില്‍ 47 റണ്‍ എടുത്തു. 15 പന്തില്‍ 26 റണ്‍ എടുത്ത ശാക്കിബുല്‍ ഹസനും വില്ല്യംസണ്‍ മികച്ച പിന്തുണ നല്‍കി.

തോറ്റെങ്കിലും കെയ്ന്‍ വില്യംസണാണ് ഏറ്റവും കൂടുതല്‍ റണ്‍സെടുത്തതിനുള്ള ഓറഞ്ച് ക്യാപ്. 735 റണ്‍സാണ് വില്യംസണ്‍ അടിച്ചെടുത്തത്. 24 വിക്കറ്റെടുത്ത പഞ്ചാബിന്റെ ആന്‍ഡ്രൂ ടൈ ആണ് പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയത്

മറ്റ് അവാര്‍ഡുകള്‍:-

 

റിഷഭ് പന്ത് എമേര്‍ജിംഗ് പ്ലയര്‍ (684 റണ്‍സ് -ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്)

ഫ്‌ളെയര് പ്ലേ അവാര്‍ഡ് -മുംബൈ ഇന്ത്യന്‍സ്

 

പെര്‍ഫക്ട് ക്യാച്ച് -ടെന്റ് ബോള്‍ട്ട് (ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്)

 

സൂപ്പര്‍ സ്‌ട്രൈക്കര്‍ -സുനില്‍ നരെയ്ന്‍ ( കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)

സ്റ്റൈയിലിഷ് പ്ലെയര്‍ -റിഷഭ് പന്ത് (ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്)

 

പര്‍പ്പിള്‍ ക്യാപ്പ് -ആന്‍ഡ്രൂ ടൈ 24 വിക്കറ്റ് ( കിംഗ്‌സ് ഇലവന്‍ പഞ്ചാബ്)

 

ഓറഞ്ച് ക്യാപ്പ് -കെയ്ന്‍ വില്യംസണ്‍ 735 റണ്‍സ് ( സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

മോസ്റ്റ് വാല്യുബള്‍ പ്ലെയര്‍ -സുനില്‍ നരെയ്ന്‍ ( കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)