വിഴിഞ്ഞം തുറമുഖ പദ്ധതി എങ്ങനെയൊക്കെ വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളികളെ ബാധിച്ചു, ഡൂള്‍ന്യൂസ് അന്വേഷണം... ഭാഗം 1
ജംഷീന മുല്ലപ്പാട്ട്

കേരളത്തിന്റെ വികസനവും സമ്പത്ത് വ്യവസ്ഥയും സിങ്കപ്പൂര് പോലെയും ദുബൈ പോലെയും ആകുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സര്‍ക്കാരും കോര്‍പറേറ്റു ഭീമനായ അദാനിയും തിരുവന്തപുരം വിഴിഞ്ഞത്ത് അന്താരാഷ്ട്ര തുറമുഖം പദ്ധതി കൊണ്ടുവരുന്നത്.

എന്നാല്‍ തുറമുഖത്തിന്റെ മൂന്നിലൊന്നു നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ തന്നെ പതിനായിരക്കണക്കിനു മല്‍സ്യത്തൊഴിലാളികളുടെ ജീവിതത്തേയും, തീരത്തേയും മല്‍സ്യസമ്പത്തിനെയും കടല്‍ പരിസ്ഥിതിയെയും ദുരന്തപൂര്‍ണമാക്കി.

വിഴിഞ്ഞം തുറമുഖത്തിനു വേണ്ടി സമരം ചെയ്ത വിഴിഞ്ഞത്തുകാര്‍ ഇന്ന് തുറമുഖത്തിനെതിരായി സമരത്തിനും പ്രതിരോധത്തിനുമുള്ള തയ്യാറെടുപ്പിലാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി ഏതെല്ലാം തരത്തിലാണ് മത്സ്യത്തൊഴിലാളികളെ ബാധിച്ചത് എന്ന് ഡൂള്‍ന്യൂസ് അന്വേഷിക്കുന്നു.

ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം