മേജര്‍ ലീഗ് സോക്കറില്‍ (എം. എല്‍. എസ്) വിജയ വഴിയില്‍ തിരിച്ചെത്തി ഇന്റര്‍ മയാമി. ചെയ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ന്യൂ ഇംഗ്ലണ്ടിനെതിരെയാണ് മെസി സംഘം തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ടീമിന്റെ ജയം.
മേജര്‍ ലീഗ് സോക്കറില്‍ (എം. എല്‍. എസ്) വിജയ വഴിയില്‍ തിരിച്ചെത്തി ഇന്റര്‍ മയാമി. ചെയ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ന്യൂ ഇംഗ്ലണ്ടിനെതിരെയാണ് മെസി സംഘം തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ടീമിന്റെ ജയം.
ടാഡിയോ അല്ലെന്‍ഡെയുടെയും ജോര്‍ഡി ആല്‍ബയുടെയും ഇരട്ട ഗോളിന്റെ കരുത്തിലാണ് മയാമിയുടെ വിജയം. ഗോളൊന്നും നേടിയില്ലെങ്കിലും മൂന്ന് അസ്സിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസി തിളങ്ങി. മറുവശത്ത് ഡോര്‍തുര്‍ഗെമാനാണ് ന്യൂ ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്.
Victoria en casa 🤩🏠 pic.twitter.com/GNh2hzGqvi
— Inter Miami CF (@InterMiamiCF) October 5, 2025
മയാമിയാണ് മത്സരത്തില്‍ ഗോള്‍ടിക്ക് തുടക്കമിട്ടത്. 32ാം മിനിട്ടില്‍ അല്ലെന്‍ഡെ ടീമിന്റെ ആദ്യ ഗോള്‍ നേടി. ഇതിനായി മെസിയാണ് താരത്തിന് പന്തെത്തിച്ചത്. ഏറെ വൈകാതെ ജോര്‍ഡിആല്‍ബയും ടീമിനായി വല കുലുക്കി. ഇതിന്റെ മെസിയുടെ വക തന്നെയായിരുന്നു അസിസ്റ്റ്. ലീഡ് നേടി മികച്ച രീതിയിലാണ് മയാമി ഒന്നാം പകുതിക്ക് വിരാമമിട്ടത്.
എന്നാല്‍, രണ്ടാം പകുതി തുടക്കം തന്നെ ഒരു ഗോളുമായി ന്യൂ ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ച് വരവിന് ശ്രമം നടത്തി. 59ാം മിനിട്ടിലായിരുന്നു അവരുടെ ആശ്വാസം ഗോള്‍ പിറന്നത്. പക്ഷേ, ഇതിന്റെ ആഘോഷം അവസാനിക്കും മുമ്പ് തന്നെ മറ്റൊരു പന്ത് കൂടി വലയിലെത്തിച്ച് ദി ഹെറോണ്‍സ് തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു.
Goaaaaal from Jordi AGAIN! VAMOS! 😎👊 pic.twitter.com/8wYsg9ZZzm
— Inter Miami CF (@InterMiamiCF) October 5, 2025
60ാം മിനിട്ടില്‍ മെസി നല്‍കിയ പന്ത് സ്വീകരിച്ച് അല്ലെന്‍ഡെ തന്റെ രണ്ടാം ഗോള്‍ പൂര്‍ത്തിയാക്കി. അതോടെ ടീമിന്റെ സ്‌കോര്‍ മൂന്നായി ഉയര്‍ന്നു. മൂന്ന് മിനിട്ടിനകം തന്നെ മയാമി മറ്റൊരു ഗോള്‍ നേടി. 63ാം മിനിട്ടിലായിരുന്നു ടീമിന്റെ നാലാം ഗോള്‍ ആല്‍ബ അടിച്ചത്.
ശേഷിക്കുന്ന സമയങ്ങളില്‍ ഇരു ടീമിലെയും താരങ്ങള്‍ മുന്നേറ്റങ്ങളുമായി ഗ്രൗണ്ടില്‍ കുതിച്ചെങ്കിലും അതെല്ലാം വിഫലമായി. പിന്നാലെ അതെ സ്‌കോറില്‍ ഫൈനല്‍ വിസിലെത്തി. അതോടെ മയാമി മൂന്ന് പോയിന്റ് സ്വന്തമാക്കാനായി.
Content Highlight: Inter Miami defeated New England in MLS and Lionel Messi provides three assists