മഞ്ജുവും വേണ്ട നവ്യയും വേണ്ട എനിക്കെന്റെ കെ.പി.എ.സി തന്നെ മതി; വീണ്ടും വൈറലായി എ.ഐ വീഡിയോ
Malayalam Cinema
മഞ്ജുവും വേണ്ട നവ്യയും വേണ്ട എനിക്കെന്റെ കെ.പി.എ.സി തന്നെ മതി; വീണ്ടും വൈറലായി എ.ഐ വീഡിയോ
നന്ദന എം.സി
Saturday, 20th December 2025, 1:41 pm

മലയാളികൾ എപ്പോളും ഓർത്തിരിക്കുന്ന കോംബോയാണ് ഇന്നസെന്റിന്റെയും കെ.പി.എ.സി ലളിതയുടെയും. ഇരുവരുടേയും കോംബോയും കോമഡി രംഗങ്ങളും മലയാളി പ്രേക്ഷകർ ഏറെ ഏറ്റെടുത്ത ഒന്നാണ്. ഇവർ തമ്മിൽ കൂടിയാൽ പിന്നെ ചിരിയുടെ മാലപടക്കമാണ് തീർക്കാറുള്ളത്.

സിനിമയിൽ അഭിനയിക്കാൻ ഷൂട്ടിങ് സെറ്റുകളിൽ എത്തുമ്പോൾ ഏതു നടിയാണ് തനിക്കൊപ്പം ജോഡിയായി ആഭിനയിക്കുന്നതെന്ന് അന്വേഷിക്കാറുണ്ടെന്ന് മുൻപ് ഒരു വേദിയിൽ ഇന്നസെന്റ് പറഞ്ഞിരുന്നു.

കെ.പി.എ.സി ലളിത, ഇന്നസെന്റ് Photo: YouTube/Screengrab

മഞ്ജു വാര്യരും നവ്യ നായരുമെല്ലാം ഒപ്പം അഭിനയിക്കണമെന്നായിരുന്നു ആഗ്രഹം എങ്കിലും കെ.പി.എ.സി ലളിതയാകും ഒടുക്കും തന്റെ കോംബോ ആവുക എന്ന അദ്ദേഹത്തിന്റെ വാക്കുകൾ വേദിയിൽ കൂട്ടച്ചിരി പടർത്തുകയും പിന്നീട് സോഷ്യൽ മീഡിയയിൽ അടക്കം വൈറലാവുകയും ചെയ്തിരുന്നു. എന്നാലും പ്രേക്ഷകർക്കിഷ്ടം ഇന്നസെന്റ് കെ.പി.എ.സി
കോംബോ ആണ്.

സോഷ്യൽ മീഡിയയിൽ അടുത്തിടെ ഇന്നസെന്റ് മഞ്ജുവാര്യരുടെയും നവ്യയുടെയും കൂടെയുള്ള എ.ഐ വീഡിയോകൾ വൈറലായിരുന്നു. എന്നാൽ തനിക്കെന്നും കെ.പി.എ.സി ലളിതയാണ് ബെസ്റ്റ് എന്ന രീതിയിൽ ഇരുവരുടെയും എ.ഐ വീഡിയോകളാണ് ഇപ്പോൾ വൈറാലായിക്കൊണ്ടിരിക്കുന്നത്.

ഈ താരജോഡികളെ ഇഷ്ടപെടുന്ന നിരവധി പ്രേക്ഷകരാണ് കമന്റുകളുമായി രംഗത്തുവന്നിരിക്കുന്നത്. ഇതെല്ലാം കാണാൻ അവരുണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി സന്തോഷമുണ്ടായിരുന്നേനെ, ദിസ് ഈസ് ദി ബെസ്റ്റ് തുടങ്ങി നിരവധി കമ്മന്റുകളാണ് വീഡിയോക്ക് ലഭിച്ചത്.

കെ.പി.എ.സി ലളിത, ഇന്നസെന്റ് Photo: YouTube/Screengrab

മലയാള സിനിമയിൽ അത്ഭുതങ്ങൾ തീർത്ത കോംബോ ആയിരുന്നു കെ.പി.എ.സി ലളിത, ഇന്നസെന്റ് കൂട്ടുകെട്ട്.

മണിച്ചിത്രത്താഴ്, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, കോട്ടയം കുഞ്ഞച്ചൻ, ഗോഡ്ഫാദർ, ഗജകേസരിയോഗം, മക്കൾ മാഹാത്മ്യം, ശുഭയാത്ര, പൊന്മുട്ടയിടുന്ന താറാവ്, , വിയറ്റ്‌നാം കോളനി, മൈഡിയർ മുത്തച്ഛൻ, ഉത്സവമേളം, കള്ളനും പൊലീസും, അർജുനൻ പിള്ളയും അഞ്ചുമക്കളും തുടങ്ങി നിരവധി ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചത്.

Content Highlight: Innocent, KPAC Lalitha AI video goes viral again

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.