ജാര്‍ഖണ്ഡ്: ഇന്റര്‍നെറ്റിലെ ഏറ്റവും ഭീകരമായ ഉള്ളടക്കങ്ങള്‍ തരംതിരിക്കാനായി നിയോഗിക്കപ്പെട്ട ആയിരകണക്കിന് ഇന്ത്യന്‍ യുവതികള്‍ കടുത്ത മാനസിക സംഘര്‍ഷം നേരിടുന്നതായി റിപ്പോര്‍ട്ട്.
ദി ഗാര്‍ഡിയനാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ പരിശീലിപ്പിക്കുന്നതിനായി അതിക്രൂരമായ കൊലപാതങ്ങളും ലൈംഗിക പീഡനങ്ങളും ഉള്‍പ്പടെ കുറഞ്ഞത് 800 ലധികം വീഡിയോകളാണ് ഒരു ദിവസം കണ്ടുതീര്‍ക്കേണ്ടത്.
ജാര്‍ഖണ്ഡിലെ 26 വയസുകാരിയായ മോണ്‍സുമി മുര്‍മു എന്ന യുവതിയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്.
ദി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടനുസരിച്ച് 20,000 മുതല്‍ 30,000 രൂപവരെയാണ് ഇവര്‍ക്ക് ശമ്പളമായി ലഭിക്കുന്നത്. കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ കിട്ടുമെന്നതിനാലാണ് അന്താരാഷ്ട്ര കമ്പനികള്‍ ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ സ്ത്രീകളെ ഇതിനായി തെരഞ്ഞെടുക്കുന്നത്.
അദൃശ്യ തൊഴിലാളികള്‍ (ഗോസ്റ്റ് വര്‍ക്കേഴ്‌സ്) എന്നാണ് ഇത്തരം തൊഴിലാളികള്‍ അറിയപ്പെടുന്നത്.
ഒരു അദൃശ്യ തൊഴിലാളിയെന്ന നിലയില്‍ ആദ്യ മാസങ്ങളില്‍ ഉറക്കം പോലും നഷ്ടപ്പെട്ടിരുന്നുവെന്നും മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്നും മോണ്‍സുമി മുര്‍മു പറഞ്ഞു.
എന്നാല്‍ വളരെ പെട്ടെന്ന് തന്നെ തനിക്ക് ഒരു വികാരവും തോന്നാതായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കമ്പനികളുമായുള്ള രഹസ്യ ഉടമ്പടികള്‍ കാരണം തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചോ വീഡിയോയെക്കുറിച്ചോ വീട്ടുകാരോട് പോലും പറയാന്‍ പറ്റാത്ത അവസ്ഥയാണ് ഇത്തരം തൊഴിലാളികള്‍ക്കുള്ളത്. ഇത് കടുത്ത ഏകാന്തതയ്ക്കും കാരണമാവുന്നു.
ആയിക്കണക്കിന് ഇന്ത്യന്‍ യുവതികള്‍ ഇത്തരത്തില്‍ തൊഴിലെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
വൈകാരിക മരവിപ്പാണ് ഈ തൊഴിലിന്റെ പ്രധാന അപകടമെന്ന് സാമൂഹിക ശാസ്ത്രജ്ഞയായ മിലാഗ്രോസ് മിസെലി പറഞ്ഞു. ഇത് അപകടകരമായ തൊഴില്‍ വിഭാഗത്തില്‍ പെടുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഉള്ളടക്ക മോഡറേഷന്‍ ജോലി സ്ഥിരമായ വൈകാരിക സമ്മര്‍ദത്തോടൊപ്പം പെരുമാറ്റ വ്യതിയാനങ്ങള്‍ക്കും കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ കാണിക്കുന്നു.
തൊഴിലാളികളില്‍ വര്‍ധിച്ച ഉത്കണ്ഠ, ഉറക്കമില്ലായ്മ, അസ്വസ്ഥതകള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Content Highlight: Indian women training AI to watch over 800 brutal videos every day
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.