നിങ്ങൾ അങ്ങനെ ടാഗ് ചെയ്യപ്പെട്ടാൽ, അവസരങ്ങൾ കുറയും; തുറന്നുപറഞ്ഞ് പൂജാര
Sports News
നിങ്ങൾ അങ്ങനെ ടാഗ് ചെയ്യപ്പെട്ടാൽ, അവസരങ്ങൾ കുറയും; തുറന്നുപറഞ്ഞ് പൂജാര
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 9th June 2025, 8:10 am

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാളാണ് ചേതേശ്വർ പൂജാര. ടെസ്റ്റിൽ ഏറെ കാലം ഇന്ത്യൻ ടീമിന്റെ വിശ്വസ്തനും മത്സരങ്ങളിൽ ടീമിന്റെ മധ്യനിര കരുത്തേകിയ താരാമുവായിരുന്നു അദ്ദേഹം. ടെസ്റ്റ് സ്പെഷ്യലിസ്റ്റ് എന്നാണ് പൂജാരയെ ക്രിക്കറ്റ് ലോകവും ആരാധകരും വിശേഷിപ്പിക്കാറുള്ളത്.

ഇപ്പോൾ തന്നെ അങ്ങനെ ഒരു പേരിട്ട വിളിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ചേതേശ്വർ പൂജാര. എല്ലാ ഫോർമാറ്റിലും കളിക്കാൻ കഴിയുന്ന ഒരു താരത്തെ ടെസ്റ്റ് പ്ലെയർ എന്ന വിശേഷിപ്പിക്കുന്നത് എപ്പോഴും നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു.

അത്തരം വിശേഷണങ്ങൾ തന്റെ കഴിവിനെ എല്ലാവരും അംഗീകരിക്കുന്നതിന്റെ തെളിവാണെങ്കിലും ചില സമയങ്ങളിൽ അത് വിപരീത ദിശയിലാകുമെന്നും താരം കൂട്ടിച്ചേർത്തു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചേതേശ്വർ പൂജാര.

‘ഞാൻ എന്നും ടെസ്റ്റ് കളിക്കുന്നത് ആസ്വദിച്ചിട്ടുണ്ട്. പക്ഷേ, എല്ലാ ഫോർമാറ്റിലും കളിക്കാൻ കഴിയുന്ന ഒരു താരത്തെ ടെസ്റ്റ് പ്ലെയർ എന്ന വിശേഷിപ്പിക്കുന്നത് എപ്പോഴും നല്ലതല്ല. അത്തരം വിശേഷണങ്ങൾ നൽകുന്നത് തീർച്ചയായും ശുദ്ധമായ ഫോർമാറ്റ് കളിക്കുന്നതിൽ നിങ്ങൾ കഴിവുള്ളവനാണെന്ന് എല്ലാവരും അംഗീകരിക്കുന്നുവെന്നാണ് കാണിക്കുന്നത്.

അതേസമയം, ആ ലേബൽ നിങ്ങളെ ഒരിടത്ത് മാത്രമായി പരിമിതപ്പെടുത്തിയേക്കാം. ചിലപ്പോൾ അതിനെ നെഗറ്റീവായി പരിഗണിക്കുകയും ചെയ്യാം. കാരണം നിങ്ങൾ ഒരു ടെസ്റ്റ് പ്ലെയർ എന്ന് ടാഗ് ചെയ്യപ്പെട്ടാൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ അധിക അവസരങ്ങൾ ലഭിക്കില്ല,’ പൂജാര പറഞ്ഞു.

ചേതേശ്വർ പൂജാര 2010ലാണ് ഇന്ത്യൻ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യൻ ദേശീയ ടീമിൽ അദ്ദേഹം 103 ടെസ്റ്റുകളിൽ കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ താരം 43.60 ആവറേജിൽ ബാറ്റ് ചെയ്ത് 19 സെഞ്ച്വറികൾ ഉൾപ്പെടെ 7195 റൺസ് നേടിയിട്ടുണ്ട്.

അതേസമയം, അഞ്ച് ഏകദിനങ്ങളിൽ മാത്രമാണ് ഇന്ത്യക്കായി പൂജാര കളത്തിലിറങ്ങിട്ടുള്ളത്. തന്റെ 15 വർഷത്തെ കരിയറിൽ ഇതുവരെ താരത്തിന് ഇന്ത്യൻ ടീമിൽ ഒരു ടി – 20 മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചിട്ടില്ല.

Content Highlight: Indian Veteran batter Cheteshwar Pujara talks about calling him Test specialist