ഫുട്‌ബോളില്‍ തകര്‍പ്പന്‍ ജയവുമായി വനിതകളും; സാഫ് കപ്പില്‍ ഇന്ത്യ സെമിയില്‍
Saff Cup
ഫുട്‌ബോളില്‍ തകര്‍പ്പന്‍ ജയവുമായി വനിതകളും; സാഫ് കപ്പില്‍ ഇന്ത്യ സെമിയില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 13th August 2018, 9:07 pm

തിംഫു: അണ്ടര്‍ 15 സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്‌ബോളില്‍ ഇന്ത്യന്‍ വനിതകള്‍ സെമിയില്‍. ക്വാര്‍ട്ടറില്‍ ആതിഥേയരായ ഭൂട്ടാനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ തോല്‍പിച്ചത്.

അമ്പത്തിയെട്ടാം മിനിറ്റില്‍ ക്യാപ്റ്റന്‍ ശില്‍കി ദേവിയാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്.

ALSO READ: കോഹ്‌ലിയ്ക്ക് ഒന്നാം സ്ഥാനം നഷ്ടം; ചരിത്രനേട്ടവുമായി ആന്‍ഡേഴ്‌സണ്‍

കളിയുടെ തുടക്കത്തില്‍ ലഭിച്ച മേല്‍ക്കൈ ഭൂട്ടാന് മുതലാക്കാനായില്ല. മെല്ലെ കളിയിലേക്ക് തിരിച്ചുവന്ന ഇന്ത്യയുടെ ഗോളെന്നുറച്ച ശ്രമം ബാറില്‍ തട്ടി തെറിച്ചുപോയി. കിര്‍തിനാ ദേവിയുടെ ഷോട്ടായിരുന്നു നിര്‍ഭാഗ്യം കൊണ്ട് ഇന്ത്യയെ നിരാശയിലാഴ്ത്തിയത്.

എന്നാല്‍ രണ്ടാം പകുതി തുടങ്ങി അധികം താമസിയാതെ ശില്‍കി ഇന്ത്യയുടെ വിജയഗോള്‍ നേടി. ടൂര്‍ണമെന്റിലെ ശില്‍കി ദേവിയുടെ നാലാമത്തെ ഗോളായിരുന്നു ഇത്.

വ്യാഴാഴ്ച നടക്കുന്ന സെമി ഫൈനലില്‍ ബംഗ്ലാദേശോ നേപ്പാളോ ആയിരിക്കും ഇന്ത്യയുടെ എതിരാളി.

WATCH THIS VIDEO: