മത്സരത്തിലെ മൂന്നാം ഓവറിലായിരുന്നു സംഭവം. ഇന്ത്യ ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്ത് ആഫ്രിക്കക്കെതിരെ മൂന്നാം ഓവര്‍ പന്തെറിയാന്‍ എത്തിയത് ഗൗഡായിരുന്നു. ഓവറിലെ രണ്ടാം പന്തില്‍ സൗത്ത് ആഫ്രിക്കന്‍ ഓപ്പണര്‍ ടാസ്മിന്‍ ബ്രിട്ട്‌സ് മുന്നോട്ട് വന്ന മിഡ്ഡ് ഓഫിലൂടെ അടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഗൗഡ് തന്റെ ഇടം കൈ കൊണ്ട് ആ പന്ത് പിടിച്ചെടുത്തു. ക്യാച്ചിനിടെ ക്രീസില്‍ വീണെങ്കിലും തന്റെ കൈയില്‍ പന്ത് മുറുകെ പിടിച്ച് താരം ആ ക്യാച്ച് പൂര്‍ത്തിയാക്കി.
Tazmin Brits falls for her first duck in WODIs and it took something special from Kranti Gaud to make it happen. 🔥
നിലവില്‍ മത്സരത്തില്‍ ഇന്ത്യയുടെ സ്‌കോര്‍ പിന്തുടരുന്ന സൗത്ത് ആഫ്രിക്ക 24 ഓവറുകള്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സ് എടുത്തിട്ടുണ്ട്. 70 പന്തില്‍ 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡും 14 പന്തില്‍ ഒരു റണ്‍ നേടിയ ക്ലോയി ട്രയോണുമാണ് ക്രീസിലുള്ളത്.
ഇന്ത്യക്കായി ഗൗഡിന് പുറമെ, സ്‌നേഹ് റാണ, നല്ലപുരെഡ്ഡി ചരണി, ദീപ്തി ശര്‍മ, അമന്‍ജോത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷിന്റെ അര്‍ധ സെഞ്ച്വറി മികവില്‍ 251 റണ്‍സെടുത്തിരുന്നു. മികച്ച നിലയില്‍ തുടങ്ങിയ ഇന്ത്യ പിന്നീട് സൗത്ത് ആഫ്രിക്കയുടെ ബൗളിങ്ങിന് മുമ്പില്‍ പതറിയിരുന്നു. റിച്ച സ്‌നേഹ് റാണയുമായും അമന്‍ജോത് കൗറുമായും ചേര്‍ന്ന് നടത്തിയ കൂട്ടുകെട്ടുകളാണ് ടീമിനെ 200 കടത്തിയത്.
𝗖𝗹𝘂𝘁𝗰𝗵 𝗥𝗶𝗰𝗵𝗮 𝗚𝗵𝗼𝘀𝗵 – 𝗪𝗵𝗮𝘁 𝗔 𝗞𝗻𝗼𝗰𝗸! 🙌 🙌
9⃣4⃣ Runs
7⃣7⃣ Balls
1⃣1⃣ Fours
4⃣ Sixes
Drop your reaction in the comments below 🔽 on that stunning innings! 🔥
റിച്ച 77 പന്തില്‍ 94 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. കൂടാതെ, അമന്‍ജോതുമായി 51 റണ്‍സിന്റെ കൂട്ടുകെട്ടും റാണയുമായി 88 റണ്‍സിന്റെ കൂട്ടുകെട്ടും താരം ഉയര്‍ത്തി. റിച്ചയെ കൂടാതെ, പ്രതിക റാവല്‍ (56 പന്തില്‍ 37), സ്‌നേഹ് റാണ (24 പന്തില്‍ 33) എന്നിവരും സ്‌കോര്‍ ചെയ്തു.
സൗത്ത് ആഫ്രിക്കക്കായി ട്രയോണ്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. നോന്‍കുലുലെക്കോ മ്ലാബ, മാരിസാന്‍ കാപ്പ്, നദീന്‍ ഡി ക്ലെര്‍ക്ക് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ടുമി സെഖുഖുനെ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Content Highlight: Indian cricketer Kranti Gaud takes a stunning catch in India vs South Africa match in ICC Women’s ODI World Cup