സൗത്ത് ആഫ്രിക്കക്കെതിരെ തോറ്റതോടെ ഗംഭീര്‍ യുഗത്തില്‍ മറ്റൊരു അപ്രമാദിത്യത്തിന് കൂടിയാണ് വിരാമമായത്. പ്രോട്ടിയാസിന് എതിരെ ഒരു ഹോം ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ടിട്ടില്ലെന്നുള്ള 25 വര്‍ഷത്തിന്റെ റെക്കോഡാണ് ഇത്തവണ തകര്‍ന്നത്.
സൗത്ത് ആഫ്രിക്കക്കെതിരെ തോറ്റതോടെ ഗംഭീര്‍ യുഗത്തില്‍ മറ്റൊരു അപ്രമാദിത്യത്തിന് കൂടിയാണ് വിരാമമായത്. പ്രോട്ടിയാസിന് എതിരെ ഒരു ഹോം ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ടിട്ടില്ലെന്നുള്ള 25 വര്‍ഷത്തിന്റെ റെക്കോഡാണ് ഇത്തവണ തകര്‍ന്നത്.
ഹോം ടെസ്റ്റുകളില്‍ പരമ്പര നഷ്ടപ്പെടാതെ ഒരു പതിറ്റാണ്ടിലധികം ഇന്ത്യയ്ക്കുണ്ടായിരുന്ന ആധിപത്യം കഴിഞ്ഞ വര്‍ഷം അവസാനിച്ചിരുന്നു. ഇന്ത്യയുടെ ആ റെക്കോഡിന് അന്ത്യം കുറിച്ചത് ന്യൂസിലാന്‍ഡാണ്.

ഇന്ത്യൻ ക്രിക്കറ്റ് ടീം
കടപ്പാട്: ബി.സി.സി.ഐ/എക്സ്
ആ വര്‍ഷം പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിച്ചായിരുന്നു ന്യൂസിലാന്‍ഡിന്റെ ഈ നേട്ടം. ഈ നഷ്ടങ്ങൾക്ക് പുറമെ, ടീമിന്റെ ഉറച്ച കോട്ടകളില്‍ പോലും ഗംഭീര്‍ പരിശീലകനായതിന് ശേഷം ഇന്ത്യ പരാജയപ്പെട്ടിരുന്നു.
ഈ കാലയളവിലെല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതാണ് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ച താരങ്ങളുടെ എണ്ണം. ഗംഭീര്‍ പരിശീലകനായതിന് ശേഷം ടെസ്റ്റില്‍ എന്നല്ല, എല്ലാ ഫോര്‍മാറ്റിലും ടീമില്‍ പല തവണയാണ് മാറ്റങ്ങളുണ്ടായത്.

താരങ്ങള്‍ മാത്രമല്ല, അവരുടെ ബാറ്റിങ് സ്ഥാനങ്ങളും ഈ കാലയളവില്‍ മാറ്റങ്ങൾക്ക് വിധേയമായി. അതിന്റെ ഭാഗമായി വിവിധ പരമ്പരകളില്‍ പല സ്ഥാനങ്ങളിലായി ടീമില്‍ നിരവധി താരങ്ങള്‍ മാറി മാറി വന്നു.
അങ്ങനെ 2024 സെപ്റ്റംബര്‍ മുതല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അവസരം ലഭിച്ചത് ഒന്നും രണ്ടുമല്ല, 25 പേര്‍ക്കാണ്. ഇങ്ങനെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടെസ്റ്റ് മത്സരങ്ങളില്‍ കൂടുതല്‍ താരങ്ങളെ ഈ കാലയളവില്‍ ഉപയോഗിച്ചവരില്‍ ഇന്ത്യ രണ്ടാമത്. 25 താരങ്ങള്‍ക്ക് അവസരം നല്‍കിയ വെസ്റ്റ് ഇന്‍ഡീസാണ് ഈ ലിസ്റ്റില്‍ ഒന്നാമത്.
വെസ്റ്റ് ഇന്‍ഡീസ് – 25
ഇന്ത്യ – 24
പാകിസ്ഥാന്‍ – 23
സൗത്ത് ആഫ്രിക്ക – 22
Content Highlight: Indian Cricket Team is second behind West Indies in the list of most players used in WTC test since September 2024