| Thursday, 25th December 2025, 10:14 pm

തുടര്‍ച്ചയായ നാലാം വട്ടവും; ടി - 20യില്‍ ആധിപത്യം തുടര്‍ന്ന് ഇന്ത്യ

ഫസീഹ പി.സി.

പുതിയൊരു ഒരു വര്‍ഷം കൂടി അവസാനിക്കുകയാണ്. ക്രിക്കറ്റ് ആരാധകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ ഏറെ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചാണ് ഈ വര്‍ഷവും കടന്ന് പോവുന്നത്. 2025 ഇന്ത്യന്‍ ക്രിക്കറ്റ് ടി – 20 ടീം വിജയങ്ങള്‍ കൊയ്ത മറ്റൊരു വര്‍ഷമാണ്. 2024ല്‍ ലോകകപ്പ് ജയിച്ച ടീം തങ്ങളുടെ പ്രകടനം ഈ വര്‍ഷവും തുടരുകയായിരുന്നു.

അതോടെ ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ഐ.സി.സിയുടെ ടി – 20 ടീം റാങ്കിങ്ങില്‍ തലപ്പത്തിരിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഈ വര്‍ഷം 272 റേറ്റിങ് പോയിന്റുമായാണ് മെന്‍ ഇന്‍ ബ്ലൂ ഒന്നാം സ്ഥാനം കൈവശം വെച്ചിരിക്കുന്നത്. എന്നാല്‍ ഇത് ആദ്യമായല്ല ഒരു വര്‍ഷം അവസാനിക്കുമ്പോള്‍ ടീം റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടുന്നത്.

ഇന്ത്യൻ ടീം. Photo: BCCi/x.com

കഴിഞ്ഞ നാല് വര്‍ഷവും മറ്റൊരു ടീമിനും തകര്‍ക്കാന്‍ കഴിയാതെ ഇന്ത്യ തന്നെയായിരുന്നു മുമ്പില്‍. 2022, 2023, 2024ലും ഇന്ത്യയ്ക്ക് തന്നെയായിരുന്നു ഒന്നാം സ്ഥാനം. യഥാക്രമം 268, 265, 268 എന്നിങ്ങനെയായിരുന്നു ഈ വര്‍ഷങ്ങളിലെ ഇന്ത്യയുടെ റേറ്റിങ് പോയിന്റ്. ഈ വര്‍ഷം ഇന്ത്യയ്ക്ക് റേറ്റിങ് പോയിന്റ് നില മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്.

അത് വെറുതെ ഇന്ത്യയ്ക്ക് വന്നു ചേര്‍ന്നതല്ല. മികവോടെ കളിച്ച് തന്നെ നേടിയെടുത്തതാണ്. ഈ വര്‍ഷം കളിച്ച എല്ലാ ടി – 20 പരമ്പരയും ഇന്ത്യ സ്വന്തമാക്കിയാണ് ഇന്ത്യ ഈ നേട്ടം കൊയ്തത്. ഈ വര്‍ഷം ആദ്യ ഇംഗ്ലണ്ടിനോടാണ് ഇന്ത്യ ഏറ്റുമുട്ടിയത്. അതിലെ അഞ്ച് മത്സരങ്ങളില്‍ നാലും ജയിച്ച് ഇന്ത്യ പരമ്പര നേടി.

ഏഷ്യാ കപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ആഘോഷം. Photo: Shebas/x.com

പിന്നാലെ സെപ്റ്റംബറില്‍ ഏഷ്യാ കപ്പെത്തി. അതില്‍ ഇന്ത്യന്‍ സംഘം അപരാജിതരായി കിരീടമുയര്‍ത്തി. ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയായിരുന്നു ടീമിന്റെ കിരീട നേട്ടം. അതിന് ശേഷം ഓസ്ട്രേലിയയോടും സൗത്ത് ആഫ്രിക്കയോടും ഇന്ത്യ അഞ്ച് വീതം ടി – 20 മത്സരങ്ങള്‍ കളിച്ചു. അതിലും വിജയം ഇന്ത്യയ്ക്ക് തന്നെയായിരുന്നു. അതോടെയാണ് മെന്‍ ഇന്‍ ബ്ലൂ ഈ വര്‍ഷവും റാങ്കിങ്ങില്‍ തലപ്പത്തിരിക്കുന്നത്.

2025 ഐ.സി.സി ടി – 20 ടീം റാങ്കിങ്

(ടീം – റേറ്റിങ് എന്നീ ക്രമത്തില്‍)

ഇന്ത്യ – 268

ഓസ്‌ട്രേലിയ – 259

ഇംഗ്ലണ്ട് – 255

ന്യൂസിലാന്‍ഡ് – 247

സൗത്ത് ആഫ്രിക്ക – 247

വെസ്റ്റ് ഇന്‍ഡീസ് – 247

Content Highlight: Indian Cricket Team at no.1 spot in ICC T20I Team Ranking for fourth consecutive year

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more