ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു
Cricket
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 23rd October 2023, 4:30 pm

ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍ ഇതിഹാസ സ്പിന്നര്‍ ബിഷന്‍ സിങ് ബേദി അന്തരിച്ചു. 1967 മുതല്‍ 1979 വരെ ഇന്ത്യന്‍ ടീമിനായി 67 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ബേദി 266 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 10 ഏകദിനങ്ങളില്‍ കളിച്ച് ഏഴ് വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇടംകയ്യന്‍ സ്പിന്നറായ ബേദി ഇന്ത്യയുടെ സ്പിന്‍ ബൗള്‍ വിപ്ലവത്തിന്റെ ശില്‍പികളില്‍ ഒരാളായിരുന്നു. എരപ്പള്ളി പ്രസന്ന, ബി.എസ്. ചന്ദ്രശേഖര്‍, എസ്. വെങ്കിട്ടരാഘവന്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യയുടെ ആദ്യ ഏകദിന വിജയത്തില്‍ പ്രധാന പങ്കുവഹിക്കാന്‍ ബേദിക്ക് സാധിച്ചു.

1946 സെപ്റ്റംബര്‍ 25ന് ഇന്ത്യയിലെ അമൃത്സറില്‍ ജനിച്ച ബിഷന്‍ സിങ് ബേദി 1966ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ആഭ്യന്തര ക്രിക്കറ്റിലും മികവ് പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. 1971ല്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ചരിത്ര പരമ്പര വിജയത്തില്‍ അജിത് വഡേക്കറുടെ അഭാവത്തില്‍ ടീമിനെ നയിച്ചതും ബേദിയായിരുന്നു.

Content Highlights: Indian Cricket legend Bishan Singh Bedi passes away