സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ അഞ്ച് ടി-20 മത്സരങ്ങള്‍ നാളെ (ഡിസംബര്‍ 9) ഒഡീഷയിലെ കട്ടക്കില്‍ നടക്കാനിരിക്കുകയാണ്. മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെക്കുറിച്ചും വൈസ്‌ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെക്കുറിച്ചും സംസരിച്ചിരിക്കുകയാണ്.
പരിക്കില്‍ നിന്ന് മോചിതനായാണ് ഗില്‍ തിരിച്ചെത്തിയത്. ഇതോടെ ഓപ്പണിങ് പൊസിഷനില്‍ ഗില്‍ എത്തുമെന്നത് ഏറെ കുറെ ഉറപ്പായിരിക്കുകയാണ്. ഇതോടെ സഞ്ജുവിന്റെ സ്ഥാനത്തെക്കുറിച്ച് ഒരു ക്ലാരിറ്റി നല്‍കുകയാണ് സൂര്യ.
Shubhman Gill, Sanju Samson, Photo: times of India, x.com
സഞ്ജു ആദ്യ ഘട്ടത്തില്‍ ഓപ്പണറായി മികച്ച പ്രകടനം നടത്തിയെന്നും എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരെ ശുഭ്മന്‍ ഗില്‍ ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനായെന്നും സൂര്യ പറഞ്ഞു. മാത്രമല്ല നിലവിലെ സാഹചര്യത്തില്‍ ടീമിലെ ഓപ്പണര്‍മാരൊഴികെ മറ്റെല്ലാ താരങ്ങളും ഏത് പൊസിഷനിലും കളിക്കാന്‍ വഴക്കമുള്ളവരാകണെമന്ന് ക്യാപ്റ്റന്‍ പറഞ്ഞു. കൂടാതെ ടീം സഞ്ജുവിന് ധാരാളം അവസരങ്ങള്‍ നല്‍കിയെന്നും സഞ്ജു ഏത് നമ്പറിലും ബാറ്റ് ചെയ്യാന്‍ തയ്യാറാണെന്നത് സന്തോഷമുള്ള കാര്യമാണെന്നും സൂര്യ പറഞ്ഞു.
‘സഞ്ജു ടീമിലെത്തിയപ്പോള്‍ അദ്ദേഹം ബാറ്റിങ് ഓര്‍ഡറില്‍ മുകളിലായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍, ഓപ്പണര്‍മാര്‍ ഒഴികെ മറ്റുള്ളവരെല്ലാവരും വളരെ വഴക്കമുള്ളവരായിരിക്കണം (ഏത് പൊസിഷനിലും കളിക്കാനുള്ള വഴക്കം). അദ്ദേഹം (സഞ്ജു സാംസണ്‍) ഇന്നിങ്‌സ് ഓപ്പണര്‍മാരായപ്പോള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു, പക്ഷേ ശുഭ്മന്‍ അദ്ദേഹത്തിന് മുമ്പ് ശ്രീലങ്കന്‍ പരമ്പരയില്‍ കളിച്ചിരുന്നു, അതിനാല്‍ ആ സ്ഥാനം ഏറ്റെടുക്കാന്‍ ഗില്‍ അര്‍ഹനായി.
ഞങ്ങള്‍ സഞ്ജുവിന് ധാരാളം അവസരങ്ങള്‍ നല്‍കി – അവന്‍ ഏത് നമ്പറിലും ബാറ്റ് ചെയ്യാന്‍ തയ്യാറാണ്, അത് സന്തോഷമുള്ള കാര്യമാണ്. മൂന്ന് മുതല്‍ ആറ് വരെ ബാറ്റ് ചെയ്യാന്‍ വഴക്കമുള്ള കളിക്കാരുണ്ട്. ഏതൊരു ഓപ്പണര്‍മാര്‍ ഒഴികെയുള്ള ബാറ്റര്‍മാരോട് പറഞ്ഞത് നിങ്ങള്‍ (താരങ്ങള്‍) വഴക്കമുള്ളവരായിരിക്കണമെന്ന്.
ഒരാള്‍ക്ക് ഓപ്പണര്‍ ആകാം, മറ്റൊരാള്‍ക്ക് മിഡില്‍ ഓവറില്‍ ബാറ്റ് ചെയ്യാം – രണ്ടുപേര്‍ക്കും എല്ലാ റോളുകളും ചെയ്യാന്‍ കഴിയും. അതിനാല്‍ അവര്‍ നമ്മുടെ ടീമിന് നല്ലൊരു മുതല്‍ക്കൂട്ടാണ്, അത് നല്ലൊരു തലവേദന കൂടിയാണ്,’ സഞ്ജു പറഞ്ഞു.