'സായ് ട്രയല്‍സ് വേണ്ട, കമ്പളം മതി'; ട്രാക്ക് വേണ്ടെന്നുറപ്പിച്ച് ഇന്ത്യന്‍ ബോള്‍ട്ട്
Sports News
'സായ് ട്രയല്‍സ് വേണ്ട, കമ്പളം മതി'; ട്രാക്ക് വേണ്ടെന്നുറപ്പിച്ച് ഇന്ത്യന്‍ ബോള്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 16th February 2020, 10:03 pm

സായ് സംഘടിപ്പിക്കുന്ന ട്രയല്‍സില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കമ്പള മത്സരത്തില്‍ അതിവേഗം ഓടിയെത്തി താരമായ ശ്രീനിവാസ് ഗൗഡ. കഴിഞ്ഞ ദിവസം നൂറ് മീറ്റര്‍ കാളയോട്ട മത്സരത്തില്‍ ശ്രീനിവാസ് ഓടിയെത്തിയത് ലോക ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് സമയത്തെയും മറികടന്നായിരുന്നു. തുടര്‍ന്നായണ് ഇദ്ദേഹത്തെ ശ്രീനിവാസിനെ ഉള്‍പ്പെടുത്തിക്കൊണ്ട് ട്രയല്‍സ് നടത്താന്‍ സായ് തീരുമാനിച്ചത്.

എന്നാല്‍ കമ്പള മത്സരത്തില്‍തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ തീരുമാനമെന്നും ട്രയല്‍സിലേക്ക് ഇല്ലെന്നും ശ്രീനിവാസ് അറിയിക്കുകയായിരുന്നു. 142 മീറ്റര്‍ കാളയോട്ടം 13.42 സെക്കന്റുകൊണ്ടായിരുന്നു ശ്രിനിവാസ് പൂര്‍ത്തീകരിച്ചത്. കാളകള്‍ക്കൊപ്പം പായുന്ന ശ്രീനിവാസിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പെട്ടന്നുതന്നെ വൈറലാവുകയായിരുന്നു. ഇന്ത്യന്‍ ബോള്‍ട്ട് എന്ന അടിക്കുറിപ്പോടെ നിരവധിപ്പേരാണ് ചിത്രം പങ്കുവെച്ചത്.

തുടര്‍ന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവാണ് ശ്രീനിവാസ് ഗൗഡയെ സായ് തെരഞ്ഞെടുപ്പിലേക്ക് ക്ഷണിച്ചുകൊണ്ട് രംഗത്തെത്തിയത്.