സാഫ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് കിരീടം
Saff Cup
സാഫ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് കിരീടം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 19th August 2018, 11:56 am

തിംഫു: അണ്ടര്‍ 15 പെണ്‍കുട്ടികളുടെ സാഫ് കപ്പില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബംഗ്ലാദേശിനെയാണ് തോല്‍പ്പിച്ചത് (1-0).

സുനിത മുണ്ടയാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്. കളിയുടെ 67-ാം മിനിറ്റിലായിരുന്നു സുനിതയുടെ നിര്‍ണായക ഗോള്‍.

തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യ ചാമ്പ്യന്‍മാര്‍ക്ക് മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി.

ALSO READ: ഞങ്ങളുണ്ട് കൂടെ; കേരളത്തെ സഹായിക്കാന്‍ ഫുട്‌ബോള്‍ മത്സരത്തിനുശേഷം ഗാലറിയില്‍ ബക്കറ്റ് പിരിവുമായി മലയാളി താരങ്ങള്‍

കളിയുടെ രണ്ടാം പകുതിയില്‍ ലൈന്‍ഡ കോമിന്റെ ക്രോസില്‍നിന്നായിരുന്നു സുനിതയുടെ ഗോള്‍.

സെമിയില്‍ നേപ്പാളിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു സെമിയിലെ ഇന്ത്യയുടെ വിജയം. ഗ്രൂപ്പില്‍ ആതിഥേയരായ ഭൂട്ടാനെയും ശ്രീലങ്കയെയും തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിലേക്ക് എത്തിയത്.

WATCH THIS VIDEO: