സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം വിജയം!
Sports News
സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം വിജയം!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th July 2024, 8:41 pm

സിംബാബ്‌വെയെ 23 റണ്‍സിന് തകര്‍ത്ത് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം വിജയമാണ് ഇന്ത്യ നേടുന്നത്. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് മാത്രമാണ് നേടിയത്.

ഇന്ത്യക്കുവേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചത് വാഷിങ്ടണ്‍ സുന്ദറാണ്. നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 3.75 എന്ന തകര്‍പ്പന്‍ എക്കണോമിയിലാണ് താരം പന്ത് എറിഞ്ഞത്. താരത്തിന് പുറമേ ആവേഷ് ഖാന്‍ 39 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി. ഖലീല്‍ അഹമ്മദ് 15 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും നേടി മികച്ച പ്രകടനവും കാഴ്ചവച്ചു.

സിംബാബ്‌വെക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ഡിയോണ്‍ മയര്‍സാണ്. 49 പന്തില്‍ 65 റണ്‍സ് റണ്‍സ് നേടി പുറത്താകാതെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ക്ലൈവ് മദാണ്ടെ 26 പന്തില്‍ 37 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ക്ക് ടീമിന് വേണ്ടി കാര്യമായ സംഭാവന ചെയ്യാന്‍ സാധിച്ചില്ലായിരുന്നു.

ഇന്ത്യക്ക് വേണ്ടി യശസ്വി ജെയ്സ്വാളും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമായിരുന്നു ഓപ്പണിങ് ഇറങ്ങിയത്.
ആദ്യ ഓവറില്‍ തന്നെ മിന്നും പ്രകടനമാണ് ജെയ്‌സ്വാള്‍ കാഴ്ചവച്ചത്. മത്സരത്തില്‍ 27 പന്തില്‍ 36 റണ്‍സ് നേടിയാണ് താരം പുറത്തായത്. സിക്കന്ദര്‍ റാസിയുടെ പന്തില്‍ ബ്രയാനാണ് താരത്തിന്റെ ക്യാച്ച് നേടിയത്. രണ്ട് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിങ്സ്.

തുടര്‍ന്ന് എട്ടു പന്തില്‍ പത്ത് റണ്‍സ് നേടിയ അഭിഷേക് ശര്‍മയെയും സിക്കന്ദര്‍ റാസ തുടര്‍ന്ന് പുറത്താക്കി.
തുടര്‍ന്ന് ബ്ലെസിങ് മുസരബാനിയുടെ പന്തിലാണ് ഇന്ത്യയുടെ യുവ ക്യാപ്റ്റന്‍ ഗില്‍ പുറത്തായത്. 49 പന്തില്‍ മൂന്ന് സിക്സറും ഏഴ് ഫോറും അടക്കം 66 റണ്‍സ് നേടിയാണ് താരം പുറത്തായത്.

ഗില്ലിന് പുറമെ റിതുരാജ് ഗെയ്ക്വാദ് 28 പന്തില്‍ 49 റണ്‍സ് നേടിയാണ് പുറത്താത്. മൂന്ന് സിക്സും നാല് ഫോറും താരം നേടിയിരുന്നു. ശേഷം ഇറങ്ങിയ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ 7 പന്തില്‍ രണ്ട് ഫോര്‍ അടക്കം 12 റണ്‍സ് നേടിയപ്പോള്‍ റിങ്കു ഒരു റണ്‍സും നേടി.

 

Content Highlight: India Won Third T20 Match Against Zimbabwe