ശ്രീലങ്കയ്‌ക്കെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യന്‍ പെണ്‍പട സ്വന്തമാക്കിയത്. മത്സരത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 121 റണ്‍സിന്റെ വിജയലക്ഷ്യം 32 പന്ത് അവശേഷിക്ക് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ഇന്ത്യ.
ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് മൂന്നാം നമ്പറില്‍ ഇറങ്ങിയ ജമീമ റോഡ്രിഗസാണ്. 44 പന്തില്‍ നിന്ന് 10 തകര്‍പ്പന്‍ ഫോര്‍ ഉള്‍പ്പെടെ 69 റണ്‍സാണ് താരം പുറത്താക്കാതെ അടിച്ചിട്ട്. ജമീമക്ക് കൂട്ടുനിന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും തിളങ്ങി. 16 പന്തില്‍ 15 റണ്‍സ് ആണ് ഹര്‍മന്‍ നേടിയത്.
മത്സരത്തില്‍ ഷഫാലി വര്‍മയുടേയും സ്മൃതി മന്ഥാനയുടേയും വിക്കറ്റുകളായിരുന്നു ഇന്ത്യയ്ക്ക് നഷ്ടമായത്. അഞ്ച് പന്തില്‍ രണ്ട് ഫോര്‍ അടക്കം 9 റണ്‍സ് നേടിയാണ് ഷഫാലി മടങ്ങിയത്. കാവ്യാ കാവിന്ദിയാണ് ഷഫായെ പുറത്താക്കിയത്. ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ സ്മൃതി മന്ഥാന 25 പന്തില്‍ നാല് ഫോര്‍ ഉള്‍പ്പെടെ 25 റണ്‍സ് നേടിയാണ് കൂടാരം കയറിയത്. ഇനോക രണവീരയാണ് താരത്തെ മടക്കിയത്.
അതേസമയം ശ്രീലങ്കയ്ക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് ഓപ്പണര്‍ വിഷ്മി ഗുണരത്‌നെയാണ്. 43 പന്തില്‍ ഒരു സിക്‌സും ഫോറും ഉള്‍പ്പെടെ 39 റണ്‍സാണ് താരം. ഹര്‍ഷിത സമരവിക്രമ 21 റണ്‍സും ഹാസിനി പെരേര 20 റണ്‍സു നേടി. ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തു 15 റണ്‍സിനാണ് കൂടാരം കയറിയത്.
ഇന്ത്യക്കുവേണ്ടി ക്രാന്തി ഗൗഡ്, ദീപ്തി ശര്‍മ, ശ്രീ ചരണി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
വിഷ്മി ഗുണരത്‌നെ, ചമാരി അത്തപത്തു (ക്യാപ്റ്റന്‍), ഹസിനി പെരേര, ഹര്‍ഷിത സമരവിക്രമ, നിലാക്ഷി ഡി സില്‍വ, കൗഷാനി നുത്യംഗന (വിക്കറ്റ് കീപ്പര്‍), കവിഷ ദില്‍ഹാരി, മാല്‍കി മദാര, ഇനോക രണവീര, കാവ്യ കാവിന്ദി, ശശിനി ഗിംഹാനായി.
സ്മൃതി മന്ഥാന, ഷഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അമന്‍ജോത് കൗര്‍, അരുന്ധതി റെഡ്ഡി, വൈഷ്ണവി ശര്‍മ, ക്രാന്തി ഗൗഡ്, ശ്രീ ചരണി.
Content Highlight: India Womens Won Against Sri Lanka In First T-20 In Five Match Series