| Thursday, 23rd October 2025, 10:25 pm

മന്ഥാനയും റവാളും തകര്‍ത്തടിച്ചു; ന്യൂസിലാന്‍ഡിനെതിരെ തകര്‍പ്പന്‍ റെക്കോഡുമായി ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ ഏകദിനത്തില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മഴ വില്ലനായ മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചയിക്കപ്പെട്ട 49 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സാണ് ഉയര്‍ത്തിയത്.

ഇതോടെ ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന റണ്‍സ് ടോട്ടല്‍ സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഈ നേട്ടത്തിന് പുറകെ മറ്റൊരു ഗംഭീര റെക്കോഡും ഇന്ത്യ സ്വന്തമാക്കിയിയിരിക്കുകയാണ്. ന്യൂസിലാന്‍ഡിനെതിരെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ ടീമാകാനാണ് ഇന്ത്യക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ ഇംഗ്ലണ്ടാണ് മുന്നിലുള്ളത്.

ന്യൂസിലാന്‍ഡിനെതിരെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ടീം, സ്‌കോര്‍, വര്‍ഷം

ഇംഗ്ലണ്ട് – 347/5 – 2021

ഇന്ത്യ – 340/3 – 2025

ഓസ്‌ട്രേലിയ – 326/10 – 2025

ഓസ്‌ട്രേലിയ – 325/5 – 2020

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 23 ഓവര്‍ പിന്നിട്ടപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സാണ് നേടിയത്. നിലവില്‍ 44 ഓവറായി ചുരുക്കിയ മത്സരത്തില്‍ 325 റണ്‍സാണ് ന്യൂസിലാന്‍ഡിന്റെ വിജയലക്ഷ്യം. സൂസി ബേറ്റ്‌സ് (1), ജോര്‍ജിയ പ്ലിമ്മര്‍ (30), അമേലിയ കെര്‍ (45), സോഫി ഡിവൈന്‍ (6), എന്നിവരെയാണ് ന്യൂസിലാന്‍ഡിന് നഷ്ടമായത്.

അതേസമയം സ്മൃതി മന്ഥാനയുടേയും പ്രതിക റവാളിന്റേയും തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയെ ഉയര്‍ന്ന സ്‌കോറില്‍ എത്തിച്ചത്. 134 പന്തില്‍ 13 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 122 റണ്‍സ് നേടിയാണ് താരം പുറത്തായത്. അതേസമയം 95 പന്തില്‍ 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 109 റണ്‍സ് നേടിയാണ് മന്ഥാന താണ്ഡവമാടിയത്. ഇന്ത്യയ്ക്ക് വേണ്ടി ജമീമ റോഡ്രിഗസ് 55 പന്തില്‍ 76 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവെച്ചു. പുറത്താകാതെയായിരുന്നു താരത്തിന്റെ മിന്നും പ്രകടനം. ക്യാപ്റ്റന്‍ ഹര്‍മന്‍ 10 റണ്‍സിനാണ് കൂടാരത്തിലേക്ക് മടങ്ങിയത്.

Content Highlight: India Women’s In Great Record Achievement Against New Zealand

We use cookies to give you the best possible experience. Learn more