വനിതാ ഏകദിനത്തില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മഴ വില്ലനായ മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചയിക്കപ്പെട്ട 49 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സാണ് ഉയര്‍ത്തിയത്.
ഇതോടെ ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന റണ്‍സ് ടോട്ടല്‍ സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഈ നേട്ടത്തിന് പുറകെ മറ്റൊരു ഗംഭീര റെക്കോഡും ഇന്ത്യ സ്വന്തമാക്കിയിയിരിക്കുകയാണ്. ന്യൂസിലാന്‍ഡിനെതിരെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ ടീമാകാനാണ് ഇന്ത്യക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ ഇംഗ്ലണ്ടാണ് മുന്നിലുള്ളത്.