| Thursday, 23rd October 2025, 3:41 pm

നിര്‍ഭാഗ്യത്തിന്റെ ചരിത്രം വീണ്ടും ആവര്‍ത്തിച്ചു; വനിതാ ഏകദിനത്തില്‍ ഇന്ത്യ അപൂര്‍വ ലിസ്റ്റില്‍!

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ ഏകദിനത്തില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ച്ചയായ എട്ടാം തവണയാണ് ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ടോസ് നഷ്ടമാകുന്നത്.

ഇതോടെ ഒരു നിര്‍ഭാഗ്യത്തിന്റെ റെക്കോഡാണ് ഇന്ത്യയെ തേടിയെത്തിയിരിക്കുകയാണ്. വനിതാ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ ടോസ് നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത് രണ്ടാം തവണയാണ് ഇന്ത്യയ്ക്ക് എട്ട് തവണ ടോസ് നഷ്ടമാതുന്നത്.

വനിതാ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ ടോസ് നഷ്ടപ്പെട്ടത്

2025 സെപ്റ്റംബര്‍ മുതല്‍ – ഇപ്പോള്‍ വരെ – 8 തവണ ടോസ് നഷ്ടം

2006 ഫെബ്രുവരി മുതല്‍ 2006 ജൂലൈ വരെ – 8 തവണ ടോസ് നഷ്ടം

1985 ഫെബ്രുവരി മുതല്‍ 1985 ജൂണ്‍ വരെ – 6 തവണ ടോസ് നഷ്ടം

അതേസമയം ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ വിജയം മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം. നിര്‍ണായകമായ മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കും. നിലവില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒമ്പത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 35 റണ്‍സ് നേടി.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

പ്രതീക റാവല്‍, സ്മൃതി മന്ഥാന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ്(വിക്കറ്റ് കീപ്പര്‍), സ്‌നേഹ റാണ, ക്രാന്തി ഗൗഡ്, നല്ലപ്പുറെഡ്ഡി ചരണി, രേണുക സിംഗ് താക്കൂര്‍

ന്യൂസിലന്‍ഡ് പ്ലെയിങ് ഇലവന്‍

സൂസി ബേറ്റ്‌സ്, ജോര്‍ജിയ പ്ലിമ്മര്‍, അമേലിയ കെര്‍, സോഫി ഡെവിന്‍ (ക്യാപ്റ്റന്‍), ബ്രൂക്ക് ഹാലിഡേ, മാഡി ഗ്രീന്‍, ഇസി ഗേസ്(വിക്കറ്റ് കീപ്പര്‍), ജെസ് കെര്‍, റോസ്‌മേരി മെയര്‍, ലിയ തഹുഹു, ഈഡന്‍ കാര്‍സണ്‍

Content Highlight: India Women’s Have Unwanted Record In ODI

Latest Stories

We use cookies to give you the best possible experience. Learn more