വനിതാ ഏകദിനത്തില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ച്ചയായ എട്ടാം തവണയാണ് ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ടോസ് നഷ്ടമാകുന്നത്.
ഇതോടെ ഒരു നിര്‍ഭാഗ്യത്തിന്റെ റെക്കോഡാണ് ഇന്ത്യയെ തേടിയെത്തിയിരിക്കുകയാണ്. വനിതാ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ ടോസ് നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത് രണ്ടാം തവണയാണ് ഇന്ത്യയ്ക്ക് എട്ട് തവണ ടോസ് നഷ്ടമാതുന്നത്.
🚨 Toss 🚨#TeamIndia have been put in to bat first in Navi Mumbai.
അതേസമയം ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ വിജയം മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം. നിര്‍ണായകമായ മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കും. നിലവില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒമ്പത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 35 റണ്‍സ് നേടി.