പാകിസ്ഥാനെതിരെ ഇന്ത്യയുടെ കംപ്ലീറ്റ് ഡോമിനന്‍സ്; 2005ല്‍ തുടങ്ങിയ അപരാജിത കുതിപ്പ്
Cricket
പാകിസ്ഥാനെതിരെ ഇന്ത്യയുടെ കംപ്ലീറ്റ് ഡോമിനന്‍സ്; 2005ല്‍ തുടങ്ങിയ അപരാജിത കുതിപ്പ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 6th October 2025, 8:29 am

ഐ.സി.സി. വനിതാ ലോകകപ്പില്‍ ഇന്ത്യ കഴിഞ്ഞ ദിവസം പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. ശ്രീലങ്കയിലെ കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 88 റണ്‍സിന്റെ വിജയമാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും സ്വന്തമാക്കിയത്. ക്രാന്തി കൗഡിന്റെയും ദീപ്തി ശര്‍മയുടെയും ബൗളിങ് മികവിലാണ് ഇന്ത്യയുടെ വിജയം.

മത്സരത്തില്‍ ടോസ് നഷ്ടമായി ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 247 റണ്‍സിന് പുറത്തായിരുന്നു. ഇത് പിന്തുടര്‍ന്ന് ബാറ്റ് ചെയ്ത പാക് വനിതകള്‍ക്ക് 159 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ഇതോടെ ഇന്ത്യയ്ക്ക് പാകിസ്ഥാനെതിരെ മറ്റൊരു വിജയം കൂടി സ്വന്തമാക്കാനായി.

വിജയത്തോടെ ഏകദിനത്തില്‍ പാകിസ്ഥാനെതിരെയുള്ള ആധിപത്യം തുടരാന്‍ ഇന്ത്യന്‍ വനിതകള്‍ക്ക് സാധിച്ചു. ഈ ഫോര്‍മാറ്റില്‍ ഇതുവരെ ഇന്ത്യന്‍ വനിതകള്‍ പാകിസ്ഥാനെതിരെ തോല്‍വി വാങ്ങിയിട്ടില്ല. ഇതുവരെ ഇരുവരും 12 മത്സരങ്ങളിലാണ് ഏറ്റുമുട്ടിയത്. അതിലെല്ലാം വിജയം ഇന്ത്യക്കായിരുന്നു.

കഴിഞ്ഞ ദിവസവും ജയിച്ചതോടെ ഇന്ത്യയ്ക്ക് ഈ സ്ട്രീക്ക് നിലനിര്‍ത്താനായി. 2005ലാണ് 50 ഓവര്‍ ക്രിക്കറ്റില്‍ ഇരുടീമുകളും ആദ്യമായി പരസ്പരം ഏറ്റുമുട്ടുന്നത്. അന്ന് 193 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

അതിന് ശേഷം ഇന്ത്യയും പാകിസ്ഥാനും പല വര്‍ഷങ്ങളില്‍ പല വേദികളിലായി നേര്‍ക്കുനേര്‍ പോരാടി. അപ്പോഴെല്ലാം വിജയവും പാക് ടീമിനെതിരെയുള്ള ആധിപത്യവും ഇന്ത്യന്‍ വനിതകള്‍ തുടര്‍ന്നു. ഈ സമയങ്ങളില്‍ വിജയത്തിന്റെ മാര്‍ജിനുകള്‍ക്ക് മാത്രമാണ് മാറ്റം വന്നത്.

അഞ്ച് ഏകദിന മത്സരങ്ങളില്‍ ഇന്ത്യയുടെ വിജയ മാര്‍ജിന്‍ 100+ റണ്‍സായിരുന്നു. രണ്ടെണ്ണത്തില്‍ 10 വിക്കറ്റിനും ടീം ജയിച്ചു. 2008ല്‍ നേടിയ 207 റണ്‍സിന്റെ വിജയമാണ് പാകിസ്താനെതിരെയുള്ള ഏറ്റവും വലിയ വിജയം. വിക്കറ്റ് അടിസ്ഥാനത്തിലുള്ളതില്‍ വലിയത് 2006ലും 2009ലും നേടിയ 10 വിക്കറ്റ് വിജയങ്ങളാണ്.

Content Highlight: India Women Cricket Team registered their 12th win against Pakistan Women Cricket Team in ODI Cricket