| Sunday, 2nd December 2018, 11:04 pm

2022 ലെ ജി-20 ഉച്ചകോടിക്ക് ഇന്ത്യ വേദിയാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്യൂണസ് ഏറിസ്: ലോകത്തിലെ 20 വന്‍ സാമ്പത്തിക ശക്തകളുടെ പൊതുവേദിയായ ജി-20 യുടെ 2022ലെ ഉച്ചകോടിക്ക് ഇന്ത്യ വേദിയാകും. സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന 2022ല്‍ ഇന്ത്യ വേദിയാകുമെന്ന് ജി-20യുടെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

ALSO READ: വില്ലത്തിയായി ഞെട്ടിച്ച് മധുബാല; ‘അഗ്‌നിദേവി’ന്റെ ട്രെയ്‌ലർ കാണാം

നേരത്തെ ഇറ്റലിയിലായിരുന്നു നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികമായതിനാല്‍ വേദി നല്‍കാന്‍ ഇറ്റലി തയ്യാറാവുകയായിരുന്നു.

14-ാം ഉച്ചകോടിക്ക് ജപ്പാനും പതിനഞ്ചാമത്തേതിന് സൗദി അറേബ്യയും വേദിയാകും. നിലവില്‍ നടക്കുന്ന ജ-20 ഉച്ചകോടി ഇന്നത്തോടെ സമാപിച്ചു. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം താല്‍കാലികമായി അവസാനിച്ചത് ഉച്ചകോടിയോട് അനുബന്ധിച്ച് ഇരു രാജ്യങ്ങളുടേയും ഭരണാധികാരികള്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ്.

Latest Stories

We use cookies to give you the best possible experience. Learn more