വെടിക്കെട്ട് തുടക്കവുമായി പ്രോട്ടിയാസ്; രക്ഷകനായി അവതരിച്ച് ചക്രവര്‍ത്തി
Cricket
വെടിക്കെട്ട് തുടക്കവുമായി പ്രോട്ടിയാസ്; രക്ഷകനായി അവതരിച്ച് ചക്രവര്‍ത്തി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th December 2025, 7:47 pm

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മത്സരം പി.സി.എ ന്യൂക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന് കൊണ്ടിരിക്കുകയാണ്. പ്രോട്ടിയാസ് ഏഴ് ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 61 റണ്‍സ് എടുത്തിട്ടുണ്ട്. നിലവില്‍ ക്വിന്റണ്‍ ഡി കോക്ക്, എയ്ഡന്‍ മര്‍ക്രം എന്നിവരാണ് ക്രീസിലുള്ളത്.

ഡി കോക്ക് 24 പന്തില്‍ 43 റണ്‍സും മാര്‍ക്രം പത്ത് പന്തില്‍ എട്ട് റണ്‍സുമായാണ് ബാറ്റിങ് തുടരുന്നത്. റീസ ഹെന്‍ഡ്രിക്സിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. താരം 12 പന്തില്‍ ഒമ്പത് റണ്‍സ് എടുത്താണ് മടങ്ങിയത്.

വരുണ്‍ ചക്രവര്‍ത്തിയാണ് താരത്തിന്റെ വിക്കറ്റ് വീഴ്ത്തിയത്. തന്റെ ആദ്യ ഓവറിലെ ആദ്യ പന്തിലാണ് വരുണ്‍ റീസയെ മടക്കി അയച്ചത്.

അതേസമയം, മത്സരത്തില്‍ ഒന്നാം ടി – 20യിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങിയത്. മറുവശത്ത് പ്രോട്ടിയാസ് മൂന്ന് മാറ്റങ്ങളുമായാണ് ഇറങ്ങിയത്.

ട്രിസ്റ്റന്‍ സ്റ്റബ്ബ്സിന് പകരം റീസ ഹെന്‍ഡ്രിക്സും കേശവ് മഹാരാജിന്റെ പകരമായി ജോര്‍ജ് ലിന്‍ഡെയും ടീമിലെത്തി. ആന്റിച്ച് നോര്‍ക്യക്ക് സ്ഥാനം നഷ്ടമായപ്പോള്‍ ഒട്ട്‌നീല്‍ ബാര്‍ട്ട്മന്‍ ടീമിലെത്തി.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), എയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), റീസ ഹെന്‍ഡ്രിക്‌സ്, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ജോര്‍ജ് ലിന്‍ഡെ, ഡൊനോവന്‍ ഫെരേര, മാര്‍ക്കോ യാന്‍സെന്‍, ലൂത്തോ സിപാംല, ലുങ്കി എന്‍ഗിഡി, ഒട്ട്‌നീല്‍ ബാര്‍ട്ട്മന്‍

Content Highlight: India vs South Africa: South Africa batting well; Varun Chakraborty emerged as India’s saviour