യാ... മോനേ... ആ നോട്ടം; സിക്‌സ് നേടി തറപ്പിച്ചുനോക്കിയ ഗപ്ടിലിനെ തൊട്ടടുത്ത പന്തില്‍ ഔട്ടാക്കി ചഹാറിന്റെ മറുപടി, വീഡിയോ
India vs New zealand
യാ... മോനേ... ആ നോട്ടം; സിക്‌സ് നേടി തറപ്പിച്ചുനോക്കിയ ഗപ്ടിലിനെ തൊട്ടടുത്ത പന്തില്‍ ഔട്ടാക്കി ചഹാറിന്റെ മറുപടി, വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 17th November 2021, 11:11 pm

ജയ്പൂര്‍: ന്യൂസിലാന്റിനെതിരായ ആദ്യ ടി-20യില്‍ ജയത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. ന്യൂസിലാന്റ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

62 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും 48 റണ്‍സെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

70 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗപ്ടിലിന്റെയും 63 റണ്‍സ് നേടിയ മാര്‍ക്ക് ചാപ്മാന്റെയും പ്രകടനത്തിന്റെ ബലത്തിലാണ് കിവീസ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ഒരു ഘട്ടത്തില്‍ വലിയ സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന കിവീസിനെ അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു.

ഇതില്‍ ഗപ്ടിലിന്റെ വിക്കറ്റെടുത്ത ദീപക് ചഹാറാണ് ഇന്ത്യയ്ക്ക് ബ്രേക്ക് നല്‍കിയത്. ഇന്ത്യന്‍ ആരാധകരെ ആവേശഭരിതമാക്കിയ വിക്കറ്റായിരുന്നു ഗപ്ടിലിന്റേത്.


18ാം ഓവര്‍ എറിയാനെത്തിയ ദീപക് ചഹാറിനെ ആദ്യ പന്തില്‍ തന്നെ സിക്‌സ് അടിച്ചാണ് ഗപ്ടില്‍ വരവേറ്റത്. സിക്‌സടിച്ച ശേഷം ഗപ്ടില്‍ ചഹാറിനെ രൂക്ഷമായി നോക്കുകയും ചെയ്തു.

തൊട്ടടുത്ത പന്തില്‍ ഗപ്ടിലിന്റെ വിക്കറ്റെടുത്തായിരുന്നു ചഹാര്‍ ഇതിന് മറുപടി നല്‍കിയത്. തീര്‍ന്നില്ല, ഗപ്ടിലിനുള്ള മറുപടിയെന്നോണം തിരിച്ചും രൂക്ഷമായി നോക്കിയാണ് ചഹാര്‍ വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി അശ്വിനും ഭുവനേശ്വര്‍ കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ദീപക് ചാഹറും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് സ്വന്തമാക്കി.

വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: India vs New Zealand: Deepak Chahar stares at Martin Guptill after getting him out