നേപ്പാള്‍ നിഷ്പ്രഭം; സാഫ് കപ്പ് ഇന്ത്യയ്ക്ക്
Saff Cup
നേപ്പാള്‍ നിഷ്പ്രഭം; സാഫ് കപ്പ് ഇന്ത്യയ്ക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 16th October 2021, 10:22 pm

മാലി: സാഫ് ചാമ്പ്യന്‍ഷിപ്പ് ട്രോഫിയില്‍ മുത്തമിട്ട് ഇന്ത്യ. കലാശപ്പോരാട്ടത്തില്‍ നേപ്പാളിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.

സുനില്‍ ഛേത്രിയും സുരേഷ് സിംഗ് വാങ്ജവും മലയാളി താരം സഹല്‍ അബ്ദുസമദുമാണ് ഇന്ത്യയുടെ സ്‌കോറര്‍മാര്‍

ഇന്ത്യയുടെ എട്ടാം സാഫ് കപ്പാണിത്. ആദ്യ രണ്ട് മത്സരങ്ങളിലും സമനില വഴങ്ങിയ ശേഷം പിന്നീടുള്ള മത്സരങ്ങളില്‍ വിജയം നേടി ഒന്നാം സ്ഥാനക്കാരാണ് ഇന്ത്യ ഫൈനലിലേക്ക് പ്രവേശനം നേടിയത്.

പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന് കീഴില്‍ ഇന്ത്യ നേടുന്ന ആദ്യ കിരീടമാണിത്.

2019-ലാണ് സ്റ്റിമാച്ച് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റത്.

ടൂര്‍ണ്ണമെന്റിലാകെ അഞ്ച് ഗോള്‍ നേടിയ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയെ മുന്നില്‍നിന്ന് നയിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: India vs Nepal SAFF Championship 2021 final India Won