മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വിറപ്പിക്കാന്‍ ഇന്ത്യയുടെ ത്രിമൂര്‍ത്തികള്‍
Cricket
മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വിറപ്പിക്കാന്‍ ഇന്ത്യയുടെ ത്രിമൂര്‍ത്തികള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 10th July 2025, 4:27 pm

ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് മത്സരം ലോഡ്‌സില്‍ നടക്കുകയാണ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരുവരും 1-1ന് ഒപ്പത്തിനൊപ്പമാണ്. നിലവില്‍ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ത്രീ ലയണ്‍സ് ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുതയാണ്.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ മടങ്ങിയെത്തുമ്പോള്‍ ഇംഗ്ലണ്ട് നിരയിലേക്ക് ജോഫ്രാ ആര്‍ച്ചറും തിരികെയെത്തുന്നുണ്ട്. മാത്രമല്ല രണ്ടാം ടെസ്റ്റിലെ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ലോഡ്‌സില്‍ പൊരുതാനിറങ്ങുന്നത്.

രണ്ടാം ടെസ്റ്റില്‍ 336 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി നേരിട്ട ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റില്‍ വിജയപ്രതീക്ഷയുമായിട്ടാണ് കളത്തിലിറങ്ങിയത്. നിലവില്‍ ഇംഗ്ലണ്ടിന് വേണ്ടി ക്രീസിലുള്ളത് സാക് ക്രോളിയും (13) ബെന്‍ ഡക്കറ്റുമാണ് (14).

ബുംറയും മുഹമ്മദ് സിറാജും ആകാശ് ദീപും ഉള്‍പ്പെടുന്ന ബൗളിങ് അറ്റാക്കാണ് ഇന്ത്യയുടെ ഏറ്റവും വലിയ പോസറ്റീവ്. മാത്രമല്ല ടോസ് നേടി ത്രീ ലയണ്‍സ് ബാറ്റ് തെരഞ്ഞെടുത്തതും ഇന്ത്യയ്ക്ക് ഗുണമായിരിക്കുകയാണ്.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, കരുണ്‍ നായര്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ബ്രൈഡന്‍ കാഴ്‌സ്, ജോഫ്ര ആര്‍ച്ചര്‍, ഷൊയിബ് ബഷീര്‍

Content Highlight: India VS England Third Test: Live Match Update