ബാറ്റിങ് ഡിപ്പാര്‍ട്‌മെന്റിന്റെ ക്വാളിറ്റി കൂട്ടാനും ബൗള്‍ ചെയ്യാനും അവന് സാധിക്കും; രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മാറ്റം അനിവാര്യമെന്ന് ഗവാസ്‌കര്‍
Sports News
ബാറ്റിങ് ഡിപ്പാര്‍ട്‌മെന്റിന്റെ ക്വാളിറ്റി കൂട്ടാനും ബൗള്‍ ചെയ്യാനും അവന് സാധിക്കും; രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മാറ്റം അനിവാര്യമെന്ന് ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 26th June 2025, 9:36 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയര്‍ മുമ്പിലെത്തി. ജൂലൈ രണ്ടിന് ബുധനാഴ്ചയാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് അരങ്ങേറുന്നത്.

രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീമില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര. ടീമില്‍ ജസ്പ്രീത് ബുംറ ഫിറ്റാണെങ്കിലും അല്ലെങ്കിലും ഷര്‍ദുല്‍ താക്കൂറിനെ ഇലവനില്‍ നിന്ന് മാറ്റി കുല്‍ദീപ് യാദവിന് അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സായ് സുദര്‍ശനും കരുണ്‍ നായരും രണ്ടാം ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ വാഷിങ്ടണ്‍ സുന്ദറിനെ പരിഗണിക്കുന്നതാണ് നല്ലതെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

‘ജസ്പ്രീത് ബുംറ ഫിറ്റാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ, ഷര്‍ദുല്‍ താക്കൂറിന് പകരം കുല്‍ദീപ് യാദവ് ടീമില്‍ ഇടം നേടണം. ബര്‍മിങ്ഹാമിലെ പിച്ച് സ്പിന്നര്‍മാരെ സഹായിക്കും. സായ് സുദര്‍ശനും കരുണ്‍ നായരും രണ്ടാം ടെസ്റ്റില്‍ കളിക്കണം. പക്ഷേ അവര്‍ പരാജയപ്പെട്ടാല്‍ വാഷിങ്ടണ്‍ സുന്ദറിനെ നോക്കുന്നതാണ് നല്ലത്. ബാറ്റിങ് ഡിപ്പാര്‍ട്ട്മെന്റിന് ക്വാളിറ്റി കൂട്ടാന്‍ അദ്ദേഹത്തിന് കഴിയും, കൂടാതെ നന്നായി പന്തെറിയാനും അവന് കഴിയും,’ ഗവാസ്‌കര്‍ പറഞ്ഞു.

അതേസമയം രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ്. ഏറെ കാലത്തിന് ശേഷം ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ സ്‌ക്വാഡില്‍ തിരിച്ചെത്തിയിട്ടുണ്ട്. 30 കാരനായ വലംകൈയ്യന്‍ ഫാസ്റ്റ് ബൗളര്‍ 2021 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുന്നത്.

ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ വരാനിരിക്കുന്ന മത്സരം ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്. രോഹിത് ശര്‍മയുടെയേും വിരാട് കോഹ്‌ലിയുടേയും വിരമിക്കലിന് ശേഷം ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശുഭ്മന്‍ ഗില്ലിന് വിജയത്തോടെ തുടങ്ങാന്‍ സാധിച്ചില്ലെങ്കിലും രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വലിയ പ്രതീക്ഷയുമായാണ് കളത്തിലിറങ്ങുക. അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് ജൂലൈ രണ്ടിന് പുറത്ത് വിടും.

Content Highlight: India VS England: Sunil Gavaskar suggests necessary changes for India in second Test against England