ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ദി ഓവലില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ഇംഗ്ലണ്ട് ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്.
തുടര്‍ച്ചയായ 15ാം തവണയാണ് ഇന്ത്യക്ക് ഒരു അന്താരാഷ്ട്ര മത്സരത്തില്‍ ടോസ് നഷ്ടപ്പെടുന്നത്.
മഴ കാരണം മത്സരം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നെങ്കിലും രണ്ടാം സെഷന്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. നിലവില്‍ 34 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സാണ് ഇന്ത്യ നേടിയത്. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെയും (രണ്ട് റണ്‍സ്) കെ.എല്‍. രാഹുലിനെയും (14 റണ്‍സ്) ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയുമാണ് (21 റണ്‍സ്) ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്.
ഗസ് ആറ്റ്കിന്‍സന്റെ പന്തില്‍ സിംഗിളിന് ശ്രമിക്കുന്നതിനിടെ റണ്‍ ഔട്ട് ആകുകയായിരുന്നു ഗില്‍. എന്നിരുന്നാലും മടങ്ങുമ്പോള്‍ ഒരു തകര്‍പ്പന്‍ റെക്കോഡും ഗില്‍ സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടാനാണ് ഗില്ലിന് സാധിച്ചത്. നിലവില്‍ പരമ്പരയില്‍ നിന്ന് 743 റണ്‍സാണ് ഗില്‍ സ്വന്തമാക്കിയത്. മാത്രമല്ല പരമ്പരയില്‍ മികച്ച പ്രകടനം നടത്താന്‍ ഇനിയും താരത്തിന് ഒരു ഇന്നിങ്‌സ് ബാക്കിയാണ്.
നിലവില്‍ മൂന്ന് റണ്‍സുമായി കരുണ്‍ നായരും 34 റണ്‍സുമായി സായ് സുദര്‍ശനുമാണ് ക്രീസിലുള്ളത്. നിര്‍ണായക ടെസ്റ്റില്‍ ഇന്ത്യ വിജയത്തില്‍ കുറഞ്ഞ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. നിലവില്‍ 2-1ന് മുന്നിലുള്ള പരമ്പരയില്‍ വിജയം സ്വന്തമാക്കി സമനില നേടാനാണ് ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.
യശസ്വി ജെയ്സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജൂറല്‍(വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ്
സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്(ക്യാപ്റ്റന്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേല്‍, ജെയ്മി സ്മിത്ത്( വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ഗസ് ആറ്റ്കിന്‍സണ്‍, ജെയ്മി ഓവര്‍ട്ടണ്‍, ജോഷ് ടങ്