ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ദി ഓവലില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ഇംഗ്ലണ്ട് ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്.
തുടര്‍ച്ചയായ 15ാം തവണയാണ് ഇന്ത്യക്ക് ഒരു അന്താരാഷ്ട്ര മത്സരത്തില്‍ ടോസ് നഷ്ടപ്പെടുന്നത്.
മഴ കാരണം മത്സരം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നെങ്കിലും രണ്ടാം സെഷന്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. നിലവില്‍ 34 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സാണ് ഇന്ത്യ നേടിയത്. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെയും (രണ്ട് റണ്‍സ്) കെ.എല്‍. രാഹുലിനെയും (14 റണ്‍സ്) ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയുമാണ് (21 റണ്‍സ്) ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്.
ഗസ് ആറ്റ്കിന്‍സന്റെ പന്തില്‍ സിംഗിളിന് ശ്രമിക്കുന്നതിനിടെ റണ്‍ ഔട്ട് ആകുകയായിരുന്നു ഗില്‍. എന്നിരുന്നാലും മടങ്ങുമ്പോള്‍ ഒരു തകര്‍പ്പന്‍ റെക്കോഡും ഗില്‍ സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടാനാണ് ഗില്ലിന് സാധിച്ചത്. നിലവില്‍ പരമ്പരയില്‍ നിന്ന് 743 റണ്‍സാണ് ഗില്‍ സ്വന്തമാക്കിയത്. മാത്രമല്ല പരമ്പരയില്‍ മികച്ച പ്രകടനം നടത്താന്‍ ഇനിയും താരത്തിന് ഒരു ഇന്നിങ്‌സ് ബാക്കിയാണ്.
7⃣3⃣7⃣* runs and counting 🙌
Shubman Gill now has the most runs for an Indian captain in a single Test series 👏