ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 1000 റണ്‍സ് നേടുന്ന ആദ്യ ഓപ്പണര്‍; റെക്കോഡുമായി രോഹിത്
India vs England
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 1000 റണ്‍സ് നേടുന്ന ആദ്യ ഓപ്പണര്‍; റെക്കോഡുമായി രോഹിത്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 5th March 2021, 1:53 pm

അഹമ്മദാബാദ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 1000 റണ്‍സ് നേടുന്ന ആദ്യ ഓപ്പണര്‍ എന്ന നേട്ടം രോഹിത് ശര്‍മ്മയ്ക്ക്. ഡേവിഡ് വാര്‍ണര്‍ (948), ഡീന്‍ എല്‍ഗര്‍ (848) എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഓപ്പണര്‍മാര്‍.

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ 49 റണ്‍സാണ് രോഹിത് നേടിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വേഗത്തില്‍ 1000 റണ്‍സ് എന്ന നേട്ടത്തിലെത്തുന്ന ആദ്യ ഏഷ്യന്‍ താരമെന്ന റെക്കോഡും രോഹിതിന്റെ പേരിലായി.

അജിങ്ക്യ രഹാനെയാണ് ഈ പട്ടികയിലെ മറ്റൊരു ഇന്ത്യന്‍ താരം (1068). 1675 റണ്‍സ് നേടിയ മാര്‍നസ് ലബുഷെയ്ന്‍, 1341 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്ത്, 1630 റണ്‍സ് നേടിയ ജോ റൂട്ട്, 1301 റണ്‍സ് നേടിയ ബെന്‍ സ്‌റ്റോക്‌സ് എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍.

അതേസമയം നാലാം ടെസ്റ്റില്‍ ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. ഒന്നാം ഇന്നിംഗ്‌സില്‍ 140 ന് അഞ്ച് എന്ന നിലയിലാണ് ഇന്ത്യ.

റിഷഭ് പന്തും അശ്വിനുമാണ് ക്രീസില്‍. ഗില്‍ (0), പൂജാര (17), കോഹ്‌ലി (0) രഹാനെ (27) എന്നിവരാണ് രോഹിതിന് പുറമെ പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍.

ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 205 റണ്‍സിന് പുറത്തായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: India vs England: Rohit Sharma becomes 1st opener to score 1000 runs in World Test Championship