ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയിലെ ആദ്യ മത്സരം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആരംഭിക്കാനിരിക്കുകയാണ്. അഞ്ച് ടി-20കളാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തി കളിക്കുക. ഈ കലണ്ടര്‍ ഇയറില്‍ ഇന്ത്യയുടെ ആദ്യ ഹോം മത്സരവും വൈറ്റ് ബോള്‍ മത്സരവുമാണിത്. നിലവില്‍ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്.
ഇംഗ്ലണ്ടിനെതിരെയുള്ള പ്ലെയിങ് ഇലവന്‍ പുറത്ത് വിട്ടപ്പോള്‍ ഏവരും പ്രതീക്ഷിച്ച ഒരു പേര് ഇല്ലായിരുന്നു. പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കാണ് ഇലവനില്‍ ഇടം നേടാന്‍ സാധിക്കാതെ പോയത്. എന്നാല്‍ എല്ലാവരും പ്രതീക്ഷിച്ച ഫസ്റ്റ് ഓപ്ഷന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തും ഓപ്പണറുടെ സ്ഥാനത്തും തെരഞ്ഞെടുക്കപ്പെട്ടത് സഞ്ജു സാംസണ്‍ തന്നെയാണ്.
ഇന്ത്യയ്ക്ക് വേണ്ടി കഴിഞ്ഞ മത്സരങ്ങളിലെല്ലാം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതോടെ ടി-20 ടീമില്‍ താരം തന്റെ സ്ഥാനം ഉറപ്പിച്ചതാണ്. വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ ധ്രുവ് ജുറെല്‍ എന്നിവരെ മാറ്റിയാണ് ഇന്ത്യ ഇലവന്‍ ഇട്ടത്. അതേസമയം ഇംഗ്ലണ്ടിന്റെ ഇലവന്‍ ശക്തമായത് തന്നെയാണ്. ബെന്‍ ഡക്കറ്റും ഫില്‍ സാള്‍ട്ടും ഓപ്പണറായും ക്യാപ്റ്റന്‍ ബട്‌ലര്‍ മൂന്നാമനായുമാണ് ഇറങ്ങുന്നത്.