ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സന്‍ ട്രോഫിയിലെ നാലാം ടെസ്റ്റ് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡ് സ്റ്റേഡിയത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മത്സരത്തിലെ നാലാം ദിനം പുരോഗമിക്കുമ്പോള്‍ ഇംഗ്ലണ്ട് 669 റണ്‍സിന് ഓള്‍ ഒട്ട് ആയിരിക്കുകയാണ്.
ഇതോടെ ഇന്ത്യക്ക് മുന്നില്‍ 311 റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ലീഡാണ് ഇംഗ്ലണ്ട് നേടിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 358 റണ്‍സായിരുന്നു നേടാന്‍ സാധിച്ചത്.
ജോ റൂട്ടിന്റെയും ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെയും ഐതിഹാസിക പ്രകടനത്തിന്റെ മികവിലായിരുന്നു ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തിയത്. 248 പന്തില്‍ നിന്ന് 14 ഫോറുകള്‍ ഉള്‍പ്പെടെ 150 റണ്‍സ് നേടിയാണ് റൂട്ട് കളം വിട്ടത്. സ്‌റ്റോക്‌സ് 198 പന്തില്‍ നിന്ന് 11 ഫോറും മൂന്ന് സിക്‌സും ഇള്‍പ്പെടെ 141 ഫണ്‍സും നേടി.
ഇരുവര്‍ക്കും പുറമെ സാക് ക്രോളി (84), ബെന്‍ ഡക്കറ്റ് (94), ഒല്ലി പോപ്പ് (71) എന്നിവരാണ് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. മാത്രമല്ല അവസാന ഘട്ടത്തില്‍ ബ്രൈഡന്‍ കാഴ്‌സ് 47 റണ്‍സ് നേടി ഇംഗ്ലണ്ടിന് ബോണസ് റണ്‍സ് നല്‍കി.
ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് രവീന്ദ്ര ജഡേജയാണ്. റൂട്ടിന്റെയും സ്റ്റോക്‌സിന്റെയും ഉള്‍പ്പെടെ നാല് വിക്കറ്റാണ് ജഡ്ഡു നേടിയത്. വാഷിങ്ടണ്‍ സന്ദര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍, മുഹമ്മദ് സിറാജ്, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
എന്നാല്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി നല്‍കിയാണ് ഇംഗ്ലണ്ട് തങ്ങളുടെ തീപാറുന്ന ബൗളിങ് ആരംഭിച്ചത്. ആദ്യ ഓവറിനെത്തിയ ക്രിസ് വോക്‌സിന്റെ നാലാം പന്തില്‍ ജോ റൂട്ടിന്റെ കയ്യിലെത്തിച്ച് ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെ പൂജ്യം റണ്‍സിന് മടക്കിയാണ് ത്രീ ലയണ്‍സ് തുടങ്ങിയത്.
Lunch on Day 4 in Manchester 🏟️#TeamIndia trail by 310 in the 2nd innings
മൂന്നാമനായി ഇറങ്ങിയ സായി സുദര്‍ശനെ തന്റെ അഞ്ചാം പന്തില്‍ ഗോള്‍ഡന്‍ ഡക്കാക്കിയാണ് വോക്‌സ് വമ്പന്‍ പ്രകടനം നടത്തിയത്. ഹാരി ബ്രൂക്കിന്റെ കയ്യിലെത്തിയാണ് സായി പുറത്തായത്. ഹാട്രിക് ചാന്‍സ് ഉണ്ടായിരുന്നെങ്കിലും തുടര്‍ന്ന് ഇറങ്ങിയ ക്യാപ്റ്റന്‍ ഗില്‍ ഡിഫന്‍സ് ആരംഭിക്കുകയായിരുന്നു. നിലവില്‍ ക്രീസിലുള്ളത് കെ.എല്‍ രാഹുലും ശുഭ്മന്‍ ഗില്ലുമാണ്.
Chris Woakes! 🔥
A heart-in-mouth moment for Joe Root who nearly fumbles… but the man of the hour holds on and we have our first!