ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ആതിഥേയര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സാണ് നേടിയത്. ജോ റൂട്ടും ഹാരി ബ്രൂക്കുമാണ് ക്രീസിലുള്ളത്. ഇന്ത്യയ്ക്കായി ആകാശ് ദീപ് രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 587 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 387 പന്തുകള്‍ നേരിട്ട് 269 റണ്‍സാണ് അടിച്ചെടുത്തത്. മൂന്ന് സിക്സറും 30 ഫോറും അടങ്ങുന്നതായിരുന്നു നായകന്റെ ഇന്നിങ്സ്.
Stumps on Day 2 in Edgbaston!
End of a tremendous day with the bat and ball for #TeamIndia 🙌
England 77/3 in the first innings, trail by 510 runs
നിലവില്‍ ഇംഗ്ലണ്ട് അവരുടെ ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ആതിഥേയര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സാണ് നേടിയത്. ജോ റൂട്ടും (37 പന്തില്‍ 18) ഹാരി ബ്രൂക്കുമാണ് (53 പന്തില്‍ 30) ക്രീസിലുള്ളത്. ഇന്ത്യയ്ക്കായി ആകാശ് ദീപ് രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.
മത്സരത്തിന്റെ രണ്ടാം ദിവസം ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് വമ്പന്‍ തിരിച്ചടി നല്‍കിയാണ് ഇന്ത്യ തുടങ്ങിയത്. വിക്കറ്റ് നഷ്ടത്തെ പ്രതിരോധിക്കാനും ദിവസത്തെ കളി അവസാനിപ്പിക്കാനും ക്രീസിലുണ്ടായിരുന്ന ബ്രൂക്കും റൂട്ടും ഏറെ സമയം പാഴാക്കിയിരുന്നു. ഇപ്പോള്‍ ഇതിനെ വിമര്‍ശിച്ച് സംസാരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര. മത്സരത്തിനിടയില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഓവര്‍ ചെയ്യാനെത്തിയത് ഷാഹിദ് അഫ്രീദിയെപ്പോലെയാണെന്നും പെട്ടെന്ന് ഓവര്‍ തീര്‍ക്കാന്‍ താരം ശ്രമിച്ചപ്പോള്‍ ബ്രൂക്ക് ഏറെ സമയം പാഴാക്കിയെന്നും സംഗക്കാര പറഞ്ഞു.
‘അദ്ദേഹം തന്റെ ഓവര്‍ വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കുന്നു. ബൗളിങ്ങിന് ഓടിയെത്തുന്ന ഷാഹിദ് അഫ്രീദിയെ പോലെയാണ് ജഡേജ. ഇംഗ്ലീഷ് ബാറ്റര്‍മാര്‍ കൃത്യസമയത്ത് പോലും തയ്യാറാകുന്നില്ല, അവര്‍ സമയം പാഴാക്കുന്നത് നിര്‍ത്താന്‍ അമ്പയര്‍ അവരോട് പറയാന്‍ സാധിക്കും. പക്ഷെ ബൗളര്‍ പന്തെറിയാന്‍ തയ്യാറായിക്കഴിഞ്ഞാല്‍ ബാറ്റര്‍ക്ക് അധികം സമയമെടുക്കേണ്ടതില്ല,’ കുമാര്‍ സംഗക്കാര പറഞ്ഞു.
അതേസമയം ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സില്‍ ജഡേജയും ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. താരം ഏഴാമനായി ഇറങ്ങി ഒരു സിക്സറും പത്ത് ഫോറും ഉള്‍പ്പെടെ 89 റണ്‍സെടുത്തിരുന്നു. അതിന് പുറമെ ഗില്ലിനൊപ്പം 203 റണ്‍സിന്റെ കൂട്ടുകെട്ടും സ്പിന്‍ ഓള്‍ റൗണ്ടര്‍ പടുത്തുയര്‍ത്തിയിരുന്നു.
Content Highlight: India VS England: Kumar Sangakara Talking About Harry Brook And Jadeja