ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ സന്ദര്‍ശകര്‍ പരാജയപ്പെട്ടിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റില്‍ 2 – 1ന് ഇംഗ്ലണ്ട് മുന്നിലെത്തുകയും ചെയ്തു. ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് നാലാം ടെസ്റ്റിനാണ്.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ സന്ദര്‍ശകര്‍ പരാജയപ്പെട്ടിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റില്‍ 2 – 1ന് ഇംഗ്ലണ്ട് മുന്നിലെത്തുകയും ചെയ്തു. ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് നാലാം ടെസ്റ്റിനാണ്.
ജൂലൈ 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നാലാം മത്സരം നടക്കുക. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ മികച്ച പ്രകടനമാണ് പരമ്പരയില്‍ കാഴ്ചവെക്കുന്നത്. ഇതുവരെ മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 607 റണ്‍സാണ് താരം അടിച്ചെടുത്തത്.
ഒരു ഡബിള്‍ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ റണ്‍ വേട്ട. ഇതോടെ ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടമുള്‍പ്പടെ പല റെക്കോഡുകളും താരം സ്വന്തമാക്കിയിരുന്നു.
ഇപ്പോള്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം കെയ്ന്‍ വില്യംസണ്‍. ഗില്‍ മികച്ച രീതിയിലാണ് ക്യാപ്റ്റന്‍സി കൈകാര്യം ചെയ്യുന്നതെന്നും ഒരു ഫ്രാഞ്ചൈസിയെ നയിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് ഒരു രാജ്യത്തെ നയിക്കുന്നതെന്നും വില്യംസണ്‍ പറഞ്ഞു. മാത്രമല്ല ഗില്ലിന്റെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ താരത്തിന് പ്രായത്തിനപ്പുറമുള്ള അറിവും ഉത്തരവാദിത്തബോധവുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അവന്‍ ക്യാപ്റ്റന്‍സി അത്ഭുതകരമായം വിധം കൈകാര്യ ചെയ്യുന്നു. അവന് ക്യാപ്റ്റന്‍സി അനുയോജ്യമാണെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്. ഒരു ഫ്രാഞ്ചൈസിയെ നയിക്കുന്നത് വ്യത്യസ്തമായ വെല്ലുവിളിയാണ്, എന്നാല്‍ നിങ്ങളുടെ രാജ്യത്തിന്റെ ക്യാപ്റ്റനായിരിക്കുക എന്നത് കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാണ്.
ഗില്ലിന്റെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ അവന്‍ പ്രായത്തിനപ്പുറമുള്ള ജ്ഞാനിയാണെന്ന് വ്യക്തമാണ്, അവന് ഉത്തരവാദിത്തബോധുണ്ട്. അവന്റെ കളിയുടെ നിലവാരം മികച്ചതാണ്, ശരിക്കും ലോകോത്തര നിലവാരമുള്ളയാളാണ് അവന്‍. ഡ്യൂക്‌സ് പന്തില്‍ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് അതിശയകരമാണ്,’ കെയ്ന്‍ വില്യംസണ്‍ പറഞ്ഞു.
Content Highlight: India VS England: Kane Williamson Praises Sgubhman Gill